കുട്ടി മണി എന്ന കഥാപാത്രത്തിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ സിനിമാ സീരിയല്‍ ആര്‍ട്ടിസ്റ്റാണ് ശ്രീലയ. മൂന്നു മണി എന്ന പരമ്പരയിലാണ് ശ്രീലത കുട്ടി മണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. സീരിയല്‍ അവസാനിച്ചു രണ്ടു വര്‍ഷം പിന്നിടുമ്പോഴും തന്നെ കുട്ടി മണി എന്ന് ആളുകള്‍ തിരിച്ചറിഞ്ഞു വിളിക്കുന്നതില്‍ സന്തോഷം ഉണ്ടെന്നു താരം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
തന്റെ ഇഷ്ട കഥാപാത്രം കുട്ടിമണിയാണ്. അതിനു പിന്നിലെ കാരണത്തെക്കുറിച്ച് ശ്രീലയയുടെ വാക്കുകള്‍ ഇങ്ങനെ.. ”കുട്ടിമണിക്കു വേണ്ടി അമ്പലങ്ങളിലും മറ്റും വഴിപാടു കഴിപ്പിച്ചിട്ടുള്ള ഒരുപാട് ആളുകൾ ഉണ്ട്. അതു കൊണ്ടു തന്നെ എന്റെ പ്രിയപ്പെട്ട കഥാപാത്രവും കുട്ടിമണിയാണ്.”
ഈ പരമ്പരയില്‍ പ്രിതിനായികയായ മതികല കുട്ടിമണിയെ പുഴയിൽ മുക്കിക്കൊല്ലുന്ന ഒരു രംഗമുണ്ട്. ഒരു പകൽ നീണ്ട ഷൂട്ട് ആയിരുന്നു അത്. അത്യാവശ്യം പുഴവെള്ളം വയറു നിറയെ കുടിച്ചു. ഷൂട്ട് തീർന്നപ്പോൾ ആകെ തളര്‍ന്നുവെന്നു ശ്രീലയ പങ്കുവച്ചു. സീൻ സ്ക്രീനിൽ കണ്ടപ്പോൾ സന്തോഷമായി എന്നും താരം കൂട്ടിച്ചേര്‍ത്തു
Post Your Comments