തെന്നിന്ത്യയില്‍ വലിയ വിജയം സ്വന്തമാക്കിയ സിനിമയാണ് അര്ജുന് റെഡ്ഡി. ഇതിന് പിന്നാലെയാണ് അര്ജുന് റെഡ്ഡി വിവിധ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്തത്. ഹിന്ദിയില്‍ കബീര്‍ സിങ് എന്ന പേരില്‍ ഇറങ്ങിയ ചിത്രത്തിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. എന്നാല്‍ ചിത്രത്തിനെതിരേ പലഭാഗത്തു നിന്നും രൂക്ഷവിമര്‍ശനവും ഉയരുന്നുണ്ട്. ഇപ്പോള്‍ താരത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായിക സോന മഹാപത്ര.
നടന്മാര്ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലേ എന്നാണ് സോന ട്വിറ്ററിലൂടെ ചോദിക്കുന്നത്. ഷാഹിദിനെ പ്രശംസിച്ചുകൊണ്ടുള്ള നകുല്‍ മെഹ്തയുടെ ട്വീറ്റിനെ വിമര്‍ശിച്ചുകൊണ്ടാണ് സോനയുടെ ട്വീറ്റ്. രാഷ്ട്രീയം മാറ്റിവെച്ച് ഷാഹിദിന്റെ പ്രകടനത്തെ പ്രശംസിക്കണം എന്നാണ് നകൂല്‍ കുറിച്ചത്. എന്നാല്‍ രാഷ്ട്രീയം മാറ്റിവെച്ച് അപകടകരമായ ചിത്രത്തെ എങ്ങനെ ചര്‍ച്ച ചെയ്യും എന്നാണ് സോന കുറിച്ചത്. വളരെ അധികം അസ്വസ്ഥതപ്പെടുത്തുന്ന, ഇരുണ്ട, അപകചകരമായ രാഷ്ട്രീയത്തെ എങ്ങനെയാണ് നമുക്ക് മാറ്റിനിര്‍ത്താനാവുക? സമൂഹത്തെ പിന്നോട്ടടിക്കുന്ന ഇത്തരം കഥാപാത്രങ്ങളെ ഏറ്റെടുക്കുന്നതിലൂടെ ആ നടന് യാതൊരു ഉത്തരവാദിത്വവുമില്ലേ? ഇങ്ങനെയാണോ നമ്മള് എല്ലാവരും ആകേണ്ടതെന്നും സോന കുറിച്ചു.
Post Your Comments