തലമുറ എത്ര കഴിഞ്ഞാലും അന്നും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴ്. ചിത്രത്തിലെ ഓരോ രംഗവും ഡയലോഗുമെല്ലാം മലയാളി പ്രേക്ഷകര്‍ക്ക് മനപ്പാഠമാണ്. മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി, തിലകന്, എന്നിങ്ങനെ മലയാളത്തിലെ സീനിയര്‍ താരങ്ങള്‍ ആണി നിരന്ന ഈ ചിത്രം ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇന്നും സിനിമ കോളങ്ങളിലും സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ചയാണ്.
ചിത്രത്തിലെ ലൊക്കേഷന്‍ ഉള്‍പ്പെടെ താരങ്ങളുടെ വസ്ത്രധാരണം വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളാണ് ഈ ചിത്രത്തിനെ തേടിയെത്തിയിരുന്നത്. മണിച്ചിത്രത്താഴിലൂടെയായിരുന്നു ശോഭനയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയത്. ചിത്രത്തിലെ വസ്ത്രാങ്കാരത്തിനെ കുറിച്ച് സംവിധായകന് ഫാസില്‍ പറയുന്നത് ഇങ്ങനെയാണ്. ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
മണിച്ചിത്രത്താഴില്‍ ശോഭന ധരിച്ചിരുന്ന സാരികള്‍ തെരഞ്ഞെടുക്കുന്നതില്‍ ശോഭനയ്ക്ക് വളരെ വലിയ പങ്കുണ്ട്. ചിത്രവുമായി ബന്ധപ്പെട്ടുളള ചര്‍ച്ചയ്ക്കായി ചെന്നൈയില്‍ താന്‍ എത്തിയപ്പോള്‍ ശോഭന എന്നെ വിളിച്ചിരുന്നു. താന്‍ ബാംഗ്ലൂര്‍ പോവുകയാണ്. അവിടെ സാരിയ്ക്ക് നല്ല സെലക്ഷന് കാണൂം, അവിടെ നിന്ന് വല്ലതും എടുക്കണോ എന്നായിരുന്നു ശോഭന ചോദിച്ചത്. തീര്‍ച്ചയായും എടുക്കണമെന്ന് ഞാന്‍ പറഞ്ഞു. സാറിന്റെ മനസില്‍ എന്തെങ്കിലും ഐഡിയ ഉണ്ടോ എന്ന് അവര്‍ ചോദിച്ചു. സാരി വളരെ സിമ്പിള്‍ ആയിരിക്കണം. തൊട്ട് അടുത്ത കടയില്‍ കിട്ടുമെന്ന് വിചാരിക്കുന്ന സാരിയാകണം. എന്നാല്‍ നൂറ് കടയില്‍ കയറിയാല്‍ പോലും കിട്ടരുത്. അത്തരത്തിലുള്ള വസ്ത്രമാണ് തങ്ങള്‍ക്ക് വേണ്ടത് എന്നായിരുന്നു എന്റെ മറുപടി അത് ശോഭനയ്ക്ക് വല്ലാത്ത ചലഞ്ചായിരുന്നു-ഫാസില്‍ പറഞ്ഞു.
Post Your Comments