മലയാളത്തിന്റെ പ്രിയതാരമാണ് ടൊവീനോ തോമസ്. ഇപ്പോഴിതാ താരത്തെക്കുറിച്ച് പുതിയൊരു വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. എടക്കാട് ബറ്റാലിയന് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന് ടൊവിനോ തോമസിന് പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ട. ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം നടന്നത്.
പരുക്കേറ്റ താരത്തിന് ഉടനടി വൈദ്യസഹായം നല്‍കിയിട്ടുണ്ട്. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന് നിര്‍ബന്ധം പിടിച്ചെങ്കിലും അത് വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്. കോഴിക്കോട് ആണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ആരാധകരുടെ പ്രാര്‍ത്ഥനയ്ക്ക് താരം നന്ദി പറയാനും മറന്നിട്ടില്ല.താരത്തിന്റെ എഫേര്‍ട്ടിന് പ്രൊഡ്യൂസര്‍ സാന്ദ്രതോമസ് സോഷ്യല്‍മീഡിയയിലൂടെ അഭിനന്ദനം അറിയിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു.
Post Your Comments