ഷീല, ശാരദ, ശോഭന, ഉര്‍വശി, മഞ്ജു വാര്യര്‍, മീരജാസ്മിന്‍, കാവ്യ മാധവന്‍ അങ്ങനെ നിരവധി മികച്ച നായിക നടിമാരാല്‍ മലയാള സിനിമ എന്നും സമ്പന്നമാണ്, രസികന്‍ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ സംവൃത സുനിലും മലയാള സിനിമ കണ്ട ഹിറ്റ് നായികമാരില്‍ ഒരാളാണ്. ഏകദേശം അന്‍പതോളം സിനിമകളില്‍ നായികയായും അല്ലാതെയും വേഷമിട്ട സംവൃത വിവാഹ ശേഷം സിനിമയോട് ബൈ പറയുകയായിരുന്നു, വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ സംവൃത സുനില്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാകുകയാണ്.
വിജയിച്ചതും പരാജയപ്പെട്ടതുമായ സംവൃതയുടെ മലയാള ചിത്രങ്ങള്‍
സംവൃതയുടെ കന്നിച്ചിത്രമായ ലാല്‍ ജോസ് ദിലീപ് ടീമിന്റെ രസികന്‍ ബോക്സോഫീസില്‍ വലിയ വിജയം കണ്ടിരുന്നില്ല, 2007-ല്‍ പുറത്തിറങ്ങിയ ‘ചോക്ലേറ്റ്’ എന്ന ചിത്രത്തില്‍ റോമയ്ക്കപ്പം ശ്രദ്ധേയമായ വേഷം ചെയ്തത് താരത്തിനു വലിയ ബ്രേക്ക് ആയിരുന്നു, തുടര്‍ന്നെത്തിയ ‘ഹാപ്പി ഹസ്ബന്‍ഡ്സ്’, ‘മാണിക്യകല്ല്’, ‘സ്വപ്ന സഞ്ചാരി’ എന്നിവ വാണിജ്യ വിജയം സ്വന്തമാക്കിയിരുന്നു, ‘അറബിക്കഥ’, ‘ഹലോ’, തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ സംവൃതയുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ‘കോക്ക് ടെയ്ല്‍’ എന്ന ചിത്രത്തിലെ പാര്‍വ്വതി എന്ന കഥാപാത്രവും സംവൃതയ്ക്ക് നായിക എന്ന നിലയില്‍ വലിയ ഇമേജ് നല്‍കിയിരുന്നു. ‘മല്ലു സിംഗ്’, ‘ഡയമണ്ട് നെക്ലസ്’, ‘അയാളും ഞാനും തമ്മില്‍’, തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലെ നായികയായും സംവൃത തിളങ്ങി.
‘മിന്നാമിന്നിക്കൂട്ടം’, ‘റോമിയോ’, ‘അഞ്ചില്‍ ഒരാള്‍ അര്‍ജുനന്‍’, ‘റോബിന്‍ഹുഡ്’, ‘ത്രീ കിംഗ്സ്’, ‘മൂന്നാമതൊരാള്‍’ എന്നിവയാണ് പരാജയപ്പെട്ട സംവൃത ചിത്രങ്ങള്‍, എം പത്മകുമാര്‍ സംവിധാനം ചെയ്ത വാസ്തവത്തിലേയും, ശ്യാമപ്രസാദ് സംവിധാനം ചെയ്ത അരികെ എന്ന ചിത്രത്തിലെയും സംവൃതയുടെ പ്രകടനം ഏറെ പ്രശംസനീയമായിരുന്നു.
Post Your Comments