തന്റേതായ അഭിനയ ശൈലിയിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് കൊച്ചു പ്രേമന്‍. തന്റെ ഉയരക്കുരവ് കൊണ്ട് കെ എസ്. പ്രേംകുമാർ എന്ന പേര് മാറ്റി കൊച്ചുപ്രേമൻ എന്ന പേര് സ്വീകരിച്ച താരം പലരും നിരബന്ധിച്ചിട്ടും വീടു മാറാത്തതിന്റെ കാരണം പങ്കുവയ്ക്കുന്നു.
തിരുവനന്തപുരത്താണ് കൊച്ചു പ്രേമന്‍ കുടുംബ സമേതം താമസിക്കുന്നത്. വിവാഹശേഷം തറവാട്ടിൽ നിന്നും ഓഹരി കിട്ടിയ സ്ഥലത്താണ് വീടുപണിതിരിക്കുന്നത്. അക്കാലത്ത് നാടകത്തിലൂടെ കിട്ടിയിരുന്ന തുച്ഛമായ സമ്പാദ്യം കൊണ്ടാണ് വീടിന്റെ അടിത്തറ കെട്ടിയത്. പിന്നീട് സിനിമകളിൽ സജീവമായ ശേഷം ഘട്ടം ഘട്ടമായ നിര്‍മ്മാണ രീതികളിലൂടെ രണ്ടുനില വീടാക്കി. അങ്ങനെ നാടകവും സിനിമയും സീരിയലുകളും തന്നതാണ് ഈ ജീവിതവും സാഹചര്യങ്ങളുമെന്നു താരം പറയുന്നു.
” കലയോടാണ് എന്നും കടപ്പാട്. മദ്രാസിൽ നിന്നും സിനിമ കൊച്ചിയിലേക്ക് കൂടുമാറിയപ്പോൾ നിരവധി കലാകാരന്മാർ തിരുവനന്തപുരത്തു നിന്ന് കൂടും കുടുക്കയും എടുത്തു കൊച്ചിയിലേക്ക് മാറി. എനിക്കും നിരവധി സമ്മർദ്ദങ്ങൾ ഉണ്ടായിട്ടുണ്ട്. ഷൂട്ടിങ്ങിനായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ യാത്ര ചെയ്യാറുണ്ട്. ഹോട്ടലുകളിലാണ് അപ്പോൾ താമസം. ഷൂട്ട് കഴിഞ്ഞാൽ നേരെ വീടു പിടിക്കും. അതാണ് പണ്ടേയുള്ള ശൈലി. നഗരത്തിൽ തന്നെ എന്നാൽ സ്വസ്ഥമായ പ്രദേശത്താണ് വീട്. അവിടെ കിട്ടുന്ന സന്തോഷം മറ്റെവിടെയും കിട്ടില്ല. അതുകൊണ്ട് ജനിച്ചു വളർന്ന നാടു വിട്ട് എങ്ങോട്ടുമില്ല.” കൊച്ചു പ്രേമന്‍ ഒരു അഭിമുഖത്തില്‍ പങ്കുവച്ചു
സിനിമാ സീരിയല്‍ താരം ഗിരിജ പ്രേമനാണ് ഭാര്യ.
Post Your Comments