
ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് ഹിന്ദി, തെലുങ്ക്, മറാത്തി തുടങ്ങിയ ഭാഷകളില്‍ മുന്നേറുകയാണ്. എന്നാല്‍ ബിഗ് ബോസ് മറാത്തി പതിപ്പിന്റെ ചിത്രീകരണത്തിനിടയില്‍ മത്സരാര്‍ത്ഥി അറസ്റ്റില്‍. പരിപാടിയുടെ രണ്ടാം സീസണിലെ മത്സരാര്‍ത്ഥിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായ അഭിജിത് ബിച്ചുകാലേയെയാണ് മുംബയ് പൊലീസ് അറസ്റ്റ് ചെയ്തത്. വണ്ടിച്ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് ബിച്ചുകാലേയുടെ അറസ്റ്റ്.
പൊലീസ് എത്തുന്നത് കണ്ട് പരിപാടിയുടെ മറ്റ് മത്സരാര്‍ത്ഥികളും അണിയറ പ്രവര്‍ത്തകരും ഞെട്ടി. എന്നാല്‍ അറസ്റ്റ് തടയാനോ അഭിജിത്തിനെ സംരക്ഷിക്കാനോ ഇവര്‍ ശ്രമിച്ചില്ല. 2015 മുതല്‍ നിലവിലുള്ള വണ്ടിച്ചെക്ക് കേസിലാണ് ഇയാള്‍ ഇപ്പോള്‍ അറസ്റ്റിലായിലിരിക്കുന്നത്. കേസില്‍ നിരവധി തവണ കോടതിയില്‍ ഹാജരാകാന്‍ കോടതി ഇയാളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഭിജിത്ത് ഇതിന് തയാറായിരുന്നില്ല. ഒടുവില്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.
Post Your Comments