ബോളിവുഡിലെ പ്രമുഖ സംവിധായകനും നടനുമായ അനുരാഗ് കശ്യപ് തന്റെ ജീവിതം മാറ്റി മറിച്ച സംഭവത്തെക്കുറിച്ച് തുറന്നു പറയുന്നു. തന്റെ ചിത്രമായ ഗ്യാങ്സ് ഓഫ് വസെയ്പുറിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയിട്ട് ഏഴു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന വേളയില്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് താരം ഇത് പറയുന്നത്.
”ഏഴ് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് എന്റെ ജീവിതം തകര്‍ന്നത്. അന്ന് തൊട്ടാണ് എല്ലാവരും ഞാന്‍ ചെയ്തത് തന്നെ ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. അതേസമയം ഞാന്‍ ആ പ്രതീക്ഷ വെപ്പുകളില്‍ നിന്നും രക്ഷപ്പെടാനുളള വിഫലമായ ശ്രമം നടത്തുകയാണ്,” അനുരാഗ് കശ്യപ് കുറിക്കുന്നു.
2012 ജൂണ്‍ 22-നാണ് ബോളിവുഡിലെ മികച്ച ത്രില്ലറുകളില്‍ ഒന്നായി വിലയിരുത്തപ്പെടുന്ന ഗ്യാങ്സ് ഓഫ് വസെയ്പുറിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. മനോജ് ബാജ്പെയ്, നവാസുദ്ദീന്‍ സിദ്ദിഖി, പിയൂഷ് മിശ്ര, റിച്ചാ ചദ്ദ എന്നിവരാണ് ചിത്രത്തില്‍ വേഷമിട്ടത്.
Post Your Comments