CinemaGeneralMollywoodNEWSUncategorized

സിനിമ ഇറങ്ങും മുന്‍പേ നിരൂപണവുമായി വിജയ്‌ ബാബു!!

കോടികളുടെ സെറ്റുകളോ സൂപ്പർതാര സാന്നിദ്ധ്യമോ ഒന്നും തന്നെ ഇല്ലെങ്കിലും

ജോൺ മന്ത്രിക്കൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജനമൈത്രി, വിജയ്‌ ബാബു നിര്‍മ്മിക്കുന്ന ഈ ചിത്രം Friday Film House Experiments ബാനറിലാണ് അദ്ദേഹം പുറത്തിറക്കുന്നത്. ജൂലൈ പത്തൊൻപതിന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന് വ്യത്യസ്തമായ ഒരു പരസ്യം നല്‍കി കൊണ്ടാണ് ജനമൈത്രിയെ വിജയ്‌ ബാബു പ്രേക്ഷകര്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഇറങ്ങാന്‍ പോകുന്ന ചിത്രത്തിന്റെ നിരൂപണം പ്രമുഖ സിനിമാ ഗ്രൂപ്പില്‍ എഴുതി കൊണ്ടായിരുന്നു വിജയ്‌ ബാബു പുതിയ വിപണന തന്ത്രം നടപ്പിലാക്കിയത്.

വിജയ്‌ ബാബു പ്രമുഖ സിനിമാ ഗ്രൂപ്പായ മൂവി സ്ട്രീറ്റില്‍ പങ്കുവെച്ച കുറിപ്പിന്റ്റെ പൂര്‍ണ്ണരൂപം

Friday Film House Experiments ന്റെ ബാനറിൽ പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ് ജനമൈത്രി. ജോൺ മന്ത്രിക്കൽ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

വിജയ് ബാബു നിർമ്മാതാവായ ഫ്രൈഡേ ഫിലിംഹൗസ് അവതരിപ്പിക്കുന്ന പത്താമത്തെ പുതുമുഖ സംവിധായനാണ് ജോൺ മന്ത്രിക്കൽ .

കോടികളുടെ സെറ്റുകളോ സൂപ്പർതാര സാന്നിദ്ധ്യമോ ഒന്നും തന്നെ ഇല്ലെകിലും കണ്ടിരിക്കാവുന്ന രസകരമായ ഒരു കോമഡി എന്റെർറ്റൈനെർ ചിത്രമാണ് ജനമൈത്രി.

ഏവർക്കും പ്രിയങ്കരനായ സൈജു കുറുപ്പ് ഒരു സുപ്രധാന വേഷം കൈയ്യാളുന്നുണ്ട്..
ബിഗ് ബോസിലൂടെ ശ്രദ്ധേയനായ സാബുമോൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു..
ഇവർ രണ്ടു പേരും അവരുടെ റോളുകൾ ഗംഭീരമാക്കി .

ഈയടുത്ത് ഷാങ്ങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ വരെ ശ്രദ്ധാകേന്ദ്രവുമായ സ്റ്റേറ്റ് അവാർഡ് വിന്നർ ഇന്ദ്രൻസ് ചേട്ടന്റെ കൈയിൽ പാരമേട് si ഷിബു എന്ന കഥാപത്രം ഭദ്രമായിരുന്നു .
കിട്ടുന്ന കഥാപാത്രങ്ങളെയെല്ലാം രസകരമാക്കാൻ കഴിവുള്ള വിജയ് ബാബു ആ പതിവ് ഇവിടെയും തെറ്റിച്ചിട്ടില്ല.
അനീഷ് ഗോപാൽ , ഉണ്ണി രാജൻ പി ദേവ് , സിദ്ധാർത ശിവ , സൂരജ് (കുമ്പളങ്ങി നെറ്സ് ) , പ്രശാന്ത് തുടങ്ങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

ജോൺ മന്ത്രിക്കലും ജെയിംസ് സെബാസ്റ്റ്യനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഷാൻ റഹ്മാന്റെ സംഗീതവും മനു മഞ്ജിത്തിന്റെ വരികളും പതിവു പോലെ തന്നെ മികച്ചു നിന്നു.
സംസ്ഥാന അവാർഡ് ജേതാവായ ലിജോ പോളിന്റെ എഡിറ്റിങ്ങും പ്രത്യേക പരാമർശം അർഹിക്കുന്നു.
പരിചയസമ്പന്നനായ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ cinematography യും ഗംഭീരമായി.
സംസ്ഥാന അവാർഡ് ജേതാക്കളായ സ്റ്റെഫി സേവ്യർ കോസ്റ്ററ്യൂംസും, റോണക്സ് മേക്കപ്പും നിർവ്വഹിക്കുന്നു..

ജനമൈത്രി എന്ന ചിത്രം കാണാനുള്ള കാരണങ്ങൾ ഇവയാണ്:

1. ആദ്യ രംഗം മുതൽ അവസാന രംഗം വരെ ചെറുതും വലുതുമായ നർമ്മരംഗങ്ങളിൽ സമൃദ്ധമാണ് ഈ ചിത്രം.
2. ദ്വയാർത്ഥ പ്രയോഗങ്ങളോ മറ്റ് അശ്ലീല ധ്വനികളോ ഒന്നുമില്ലാതെ ആബാലവൃദ്ധം ജനങ്ങൾക്കും ഒന്നിച്ചിരുന്ന് രണ്ട് മണിക്കൂർ ആസ്വദിക്കാൻ പറ്റുന്ന comedy entertainer ചിത്രമാണ് ജനമൈത്രി.
3. മലയാള സിനിമയിൽ അധികം കണ്ടിട്ടില്ലാത്ത ഒരു കഥാപരിസരമാണ്.

ഇനി ഈ ചിത്രം കാണാതിരിക്കാനുള്ള കാരണങ്ങളാണ്:
1. സൂപ്പർ താരങ്ങളടങ്ങളുടെയും യങ്ങ് സെൻസേഷനുകളുടെയും അഭാവം.
2. പൊടി പാറുന്ന ഇടി ഇല്ല.
3. വിദേശ ലൊക്കേഷനിൽ വച്ചുള്ള ഗാനങ്ങളോ ഐറ്റം ഡാൻസോ ഇല്ല.
4.മാസ് മസാലയില്ല.
5. Raw / realistic treatment അല്ല

*വാൽക്കഷണം.
ചുരുക്കിപ്പറഞ്ഞാൽ തീയറ്റർ വിട്ട് പുറത്തിറങ്ങുന്ന പ്രേക്ഷകന് ഒരു കട്ടൻ ചായ കുടിച്ചാലെന്താ എന്ന് തോന്നലുണ്ടാക്കുന്ന രസകരമായ ഒരു തീയറ്റർ അനുഭവം തന്നെയാണ് ജനമൈത്രി.

Rating: 3.5/5
_____________________

ഇതൊക്കെയാണ് ഞങ്ങളുടെ ആഗ്രഹം..
ഇനി നിങ്ങൾ സ്വയം കണ്ടു വിലയിരുത്തൂ…
minncheekkanee

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ 21st June , saturday രാവിലെ 10 മണിക്ക് പുറത്തിങ്ങും.

ജൂലൈ പത്തൊൻപതിന് ജനമൈത്രി തീയറ്ററുകളിൽ എത്തും

 

 

shortlink

Related Articles

Post Your Comments


Back to top button