പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകളായ അല്ലി എന്ന അലംകൃത എല്ലാവര്ക്കും പ്രിയങ്കരിയാണ്. ഇടയ്ക്കിടെ ഇതെല്ലാം സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ അല്ലിമോളുടെ മുഖം കാണിച്ചു കൊണ്ടുള്ള ചിത്രങ്ങള്‍ മാത്രം സുപ്രിയയോ പൃഥ്വിയോ പങ്കുവയ്ക്കാറില്ല.
ഇത്തവണ പൃഥ്വിയുടെ കൈപിടിച്ചുകൊണ്ട് എയര്‍പോര്‍ട്ടിലൂടെ അല്ലിമോള് നടന്നു പോകുന്ന ചിത്രമാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. ‘ദാദയും അല്ലിയും’ എന്നാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ പതിവ് പോലെ ഇത്തവണയും മുഖമില്ല. പുറകില്‍ നിന്നുള്ള ചിത്രമാണ്. ഇതുകണ്ട് പലരും ചോദിക്കുന്നുമുണ്ട് മുഖം കാണിച്ചുകൊണ്ടൊരു ചിത്രം പങ്കുവച്ചുകൂടെ എന്ന്. എന്നാല്‍ രസകരമായൊരു കമന്റ് ‘അല്ലിമോള്‍ക്ക് ആഭരണം വാങ്ങാന്‍ പോകുകയാണോ’ എന്നാണ്. മണിച്ചിത്രത്താഴിലെ പ്രശസ്തമായ ഡയലോഗ് പലരും ചിരിക്കുകയാണ്. അലംകൃത എന്ന അല്ലിയുടെ മുഖം ആദ്യമായി ആരാധകര്‍ കണ്ടത് ഒന്നാം പിറന്നാളിനായിരുന്നു. പിന്നീട് മുഖം കാണിക്കാത്ത ചിത്രങ്ങള്‍ മാത്രമാണ് പൃഥ്വി പങ്കുവച്ചത്.
https://www.instagram.com/p/By-UN_4pofj/
Post Your Comments