Latest NewsMollywood

ജയന്‍ ജീവിച്ചിരുന്നാലും വെജിറ്റബിള്‍ പോലെ കിടന്നേനേ… അപകട നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് ശ്രീലതാ നമ്പൂതിരി

ജയന്‍ എന്തു റിസ്‌ക് എടുത്തും ഇങ്ങനെയുള്ള സീനുകള്‍ ചെയ്യുന്ന ഒരാളാണ്

മലയാള ചലച്ചിത്ര ലോകത്തിന് തീരാ നഷ്ടമായിരുന്നു നടന്‍ ജയന്റെ മരണം. സിനിമാ ലോകത്തെയാകെ ഞെട്ടിച്ച് മരണം കൊലപാതകമാണെന്നുള്ള വാര്‍ത്തകളും ഉയര്‍ന്നിരുന്നു. ഹെലികോപ്ടറില്‍ നിന്നു വീണുമരിച്ച ജയനെക്കുറിച്ച് ഓര്‍ക്കുകയാണ് നടി ശ്രീലതാ നമ്പൂതിരി. കോളിളക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് സംഭവം. ആ ചിത്രത്തില്‍ ശ്രീലതയും അഭിനയിച്ചിരുന്നു.

അന്ന് മലയാള സിനിമയിലെ പലപ്രമുഖരുടെയും പേരുകള്‍ ജയന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേട്ടിരുന്നു. ആ സമയത്ത് എല്ലാവരും പറഞ്ഞിരുന്നു ബാലന്‍ കെ നായര്‍ ചവിട്ടി താഴ്ത്തിയതാണെന്നും സോമനും സുകുമാരനും കൈക്കൂലി കൊടുത്ത് ചെയ്തതാണെന്നൊക്കെയായിരുന്നു. എന്നാല്‍ അതെല്ലാം വ്യാജ പ്രചരണങ്ങള്‍ മാത്രമായിരുന്നുവെന്ന് നടി ശ്രീലതാ നമ്പൂതിരി പറയുന്നു. ജയന്‍ എന്തു റിസ്‌ക് എടുത്തും ഇങ്ങനെയുള്ള സീനുകള്‍ ചെയ്യുന്ന ഒരാളാണ്. ആദ്യം ആ ഷോട്ട് എടുത്ത് ഓകെയാണെന്ന് ഡയറക്ടര്‍ പറഞ്ഞതാണ്. പിന്നെയും പുള്ളിക്കത് പറ്റാത്തതു കൊണ്ട് ഹെലികോപ്ടറില്‍ ഒന്നുകൂടി എടുക്കണമെന്നു പറഞ്ഞു. ഒന്നുകൂടെ പുള്ളി അതില്‍ പിടിച്ചപ്പോള്‍ വെയിറ്റ് ഒരു സൈഡിലോട്ടായി. തട്ടാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ പൈറ്റ് മേല്‍പ്പോട്ടതു പൊക്കി. അപ്പോള്‍ കൈവിട്ടു. താഴെ വീണ് തലയിടിച്ചു. ജീവിച്ചിരുന്നിട്ടും കാര്യമുണ്ടായിരുന്നില്ല. കാരണം, വെജിറ്റബിള്‍ പോലെ കിടന്നേനെ എന്നും ശ്രീലത പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button