GeneralLatest NewsMollywood

എന്റെ ജീവിതം മാറ്റിയത് സംവിധായകന്‍ തമ്പി കണ്ണന്താനം

മോഹന്‍ലാലുമൊത്ത് മുംബൈയില്‍ ഇന്ദ്രജാലം എന്ന സിനിമ ചെയ്യുന്നു.

പാവപ്പെട്ട കുടുംബത്തില്‍ നിന്നും എത്തി, ഇന്ത്യന്‍ സിനിമയിലെ മികച്ച സ്റ്റണ്ട് മാസ്റ്ററായി മാറിയ വ്യക്തിയാണ് ശ്യാം കൌശല്‍. നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലൂടെ മലയാളത്തിലേയ്ക്ക് എത്തുകയാണ് ശ്യാം കൌശല്‍. സ്റ്റണ്ട് മാന്‍ ആയിരുന്ന ശ്യാം കൌശല്‍ ആക്ഷന്‍ ഡയറക്ടര്‍ ആയി മാറിയത് മലയാള സിനിമയിലൂടെയാണ്. അതിനു കാരണക്കാരന്‍ മലയാളികളുടെ പ്രിയ സംവിധായകന്‍ തമ്പി കണ്ണന്താനവും. അതിനെക്കുറിച്ച് തുറന്നു പറയുകയാണ് ശ്യാം കൌശല്‍.

” പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഒരു സുഹൃത്ത് സ്റ്റണ്ട് മാനായ എന്നെ സംവിധായകന്‍ തമ്പി കണ്ണന്താനത്തെ ഒരു രാത്രി പരിചയപ്പെടുത്തി.മോഹന്‍ലാലുമൊത്ത് മുംബൈയില്‍ ഇന്ദ്രജാലം എന്ന സിനിമ ചെയ്യുന്നു. നാളെമുതല്‍ സിനിമയ്ക്ക് ഒരു ആക്ഷന്‍ ഡയറക്ടറെ വേണമെന്ന് പറഞ്ഞു.. തമ്പിസാര്‍ നിങ്ങളുമായി സംസാരിക്കും. എട്ടുമണിക്ക് തമ്പിസാര്‍ സ്റ്റുഡിയോയില്‍ വരുമ്പോള്‍ സിനിമയിലെ ഒരു രംഗത്തിനായി കൊള്ളക്കാരന്റെ വേഷത്തില്‍ ഞാന്‍ നില്‍ക്കുകയായിരുന്നു. ഏകദേശം അരമണിക്കൂര്‍ തമ്പിസാറുമായി സംസാരിച്ചു. അദ്ദേഹത്തിന് സന്തോഷമായി.അരമണിക്കൂര്‍ തമ്പിസാറുമായി സംസാരിച്ചു. അദ്ദേഹത്തിന് സന്തോഷമായി. അടുത്തദിവസം അദ്ദേഹം ഹോട്ടലിലേക്ക് വിളിപ്പിച്ചു. എന്റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ച തമ്പിസാര്‍ സിനിമ ചെയ്യാമെന്ന് പറഞ്ഞ് കൈ തന്നു. എന്നാല്‍ ഒരു വ്യവസ്ഥ അദ്ദേഹം മുന്നോട്ടുവെച്ചു. നിങ്ങള്‍ സ്റ്റണ്ട് മാനായിട്ടല്ല, സ്റ്റണ്ട് ഡയറക്ടറായി ഈ സിനിമയില്‍ ജോലിചെയ്യണം. സ്റ്റണ്ട് മാന്റെ കാര്‍ഡ് കൊടുത്ത് സ്റ്റണ്ട് മാസ്റ്ററുടെ കാര്‍ഡ് എടുക്കണം. അന്ന് രാത്രി തമ്പിസാറിന്റെ പടത്തിനുവേണ്ടി ഷൂട്ട്‌ചെയ്തു. ” മാതൃഭുമിക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്യാം കൌശല്‍ പറഞ്ഞു.

ബാജിറാവു മസ്താനി, അശോക, പത്മാവത് എന്നീ ചരിത്ര സിനിമകള്‍ക്ക് ആക്ഷന്‍ ഒരുക്കിയത് ശ്യാം കൌശല്‍ ആണ്. അദ്ദേഹത്തിന്‍റെ രണ്ടു മക്കള്‍ വിക്കിയും സണ്ണിയും ബോളിവുഡ് താരങ്ങളാണ്

shortlink

Post Your Comments


Back to top button