ബോളിവുഡ് സൂപ്പര്‍ താരം കിംഗ് ഖാന്റെ അവസാന ചിത്രം 2018ല്‍ പുറത്തിറങ്ങിയ സീറോ ആയിരുന്നു. ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. സീറോയുടെ റിലീസിന് മുന്‍പ് നല്കിയ ഒരു അഭിമുഖത്തില്‍ ഈ ചിത്രം പരാജയമായാല്‍ ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് ഷാരൂഖ് വ്യക്തമാക്കിയിരുന്നു. അദ്ദേഹം അത് ഗൗരവമായി പറഞ്ഞതു തന്നെയാണോ എന്ന ആശങ്കയിലാണ് ആരാധകര്‍.
സൈസ് സീറോയ്ക്കു ശേഷം ഷാരൂഖ് ഒരു ചിത്രത്തിന്റെ കരാറില്‍ പോലും ഒപ്പിട്ടിട്ടില്ല. ബഹിരാകാശയാത്രികന് രാകേഷ് ശര്‍മയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഷാരൂഖ് അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ ചിത്രത്തില്‍ നിന്ന് താരം പിന്മാറിയെന്നു പുതിയ വാര്‍ത്ത. വിക്കി കൗശലാണ് ഷാരൂഖിന് പകരം രാകേഷ് ശര്‍മയായി വേഷമിടുന്നത്. അതോടെ ഷാരുഖ് അഭിനയം നിര്‍ത്തിയോ എന്ന ആശങ്ക പങ്കുവച്ചു രംഗത്തെത്തി.
അതിനെക്കുറിച്ച് ഷാരുഖ് പറയുന്നതിങ്ങനെ…” നിലവില്‍ എനിക്ക് സിനിമയില്ല. ഞാന്‍ ഒന്നിലും കരാര്‍ ചെയ്തിട്ടില്ല. സാധാരണ ഒരു സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തില്‍ എത്തുമ്പോള്‍ അടുത്ത സിനിമ തുടങ്ങിയിരിക്കും. ഷൂട്ടിങ്ങിനിടയില്‍ അവധിയെടുക്കാറാണ് പതിവ്. പക്ഷേ ഇത്തവണ എനിക്ക് അങ്ങനെ തോന്നിയില്ല. എനിക്ക് ഒരു മാറ്റം വേണമെന്ന് തോന്നി. പുസ്തകങ്ങള്‍ വായിക്കാനും സിനിമ കാണാനും വെറുതെയിരിക്കാനും തോന്നി. എന്റെ കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണമെന്ന് തോന്നി”
Post Your Comments