GeneralLatest NewsTollywood

രഹസ്യ വിവാഹ നിശ്ചയം; പ്രതികരണവുമായി നടി

ചെന്നൈയില്‍ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് റെജിനയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍

താരങ്ങളുടെ സ്വകാര്യ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് കൌതുകമാണ്. ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ച പ്രമുഖ നദിയുടെ രഹസ്യ വിവാഹ നിശ്ചയമാണ്. തമിഴ്- തെലുങ്ക് നടി റെജിന കാസന്ദ്രയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്നതാണ് വാര്‍ത്ത.

ചെന്നൈയില്‍ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് റെജിനയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വരന്റെ പേരുവിവരങ്ങള്‍ പക്ഷേ വാര്‍ത്തകളിലുണ്ടായിരുന്നില്ല. അടുത്തമാസം വിവാഹം നടക്കുമെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ വിവാഹവാര്‍ത്ത വ്യാജമാണെന്നാണ് റെജിനയുടെ മാനേജര്‍ പറയുന്നത്.

കണ്ട നാള്‍ മുതല്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരമാണ് റെജിന. ഏക് ലഡ്‍കി കോ ദേഖാ തൊ ഐസ ലഗാ എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button