BollywoodGeneralLatest News

ആ രണ്ട് രംഗങ്ങളില്‍ അഭിനയിച്ചത് ഞാന്‍ ‘; ഹിറ്റ് ചിത്രത്തിനെതിരെ നടന്റെ വെളിപ്പെടുത്തല്‍

എന്നെ ഞെട്ടിച്ചുകൊണ്ട് എന്റെ നേരെ തിരിഞ്ഞ് ഞാന്‍ അത് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു

വിവാദങ്ങള്‍ക്കിടയിലും വന്‍ വിജയം നേടിയ ചിത്രമാണ് പത്മാവാദ്. ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയായി എത്തിയത് ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങാണ്. എന്നാല്‍ ചിത്രത്തിലെ എല്ലാ രംഗത്തിലും അഭിനയിച്ചത് രണ്‍വീര്‍ അല്ലെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജാവേദ് ജാഫെറിയുടെ മകനും നടനുമായ മീസാന്‍. പദ്മാവതിലെ ചില രംഗങ്ങളില്‍ രണ്‍വീറിന് പകരം താനാണ് എത്തിയത് എന്നാണ് മീസാന്‍ പറയുന്നത്.

പദ്മാവതില്‍ സഞ്ജയ് ലീല ബന്‍സാലിയുടെ അസിസ്റ്റന്റായിരുന്നു മീസാന്‍. ”രണ്‍വീറിന് ചില കമ്മിറ്റ്‌മെന്റുകള്‍ ഉണ്ടായിരുന്നതുകൊണ്ട് ചില രംഗങ്ങളുടെ ചിത്രീകരണം പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ നമ്മള്‍ ആ രംഗങ്ങള്‍ ഷൂട്ട് ചെയ്യും എന്നായിരുന്നു സഞ്ജയ് സാര്‍ പറഞ്ഞത്. എന്നെ ഞെട്ടിച്ചുകൊണ്ട് എന്റെ നേരെ തിരിഞ്ഞ് ഞാന്‍ അത് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം സെറ്റില്‍ എത്തിയപ്പോള്‍ രണ്‍വീറിന്റെ ചലനങ്ങളും പെരുമാറ്റവുമെല്ലാം ഓര്‍ത്തെടുക്കാന്‍ പറഞ്ഞു. രണ്‍വീറായി ഞാന്‍ നിന്ന രണ്ട് രംഗങ്ങള്‍ പദ്മാവതിലുണ്ട്” മീസാന്‍ വെളിപ്പെടുത്തി.

സഞ്ജയ് ലീല ബന്‍സാലിയുടെ മലാലിലൂടെ സിനിമയിലേക്ക് അരങ്ങേറാന്‍ ഒരുങ്ങുകയാണ് മീസാന്‍.

shortlink

Related Articles

Post Your Comments


Back to top button