നടന് അര്ജ്ജുന് കപൂറുമായുള്ള പ്രണയത്തിന്റെ പേരില്‍ വിവാദങ്ങളില്‍ നിറഞ്ഞ ബോളിവുഡ് താരമാണ് മലൈക അറോറ. എന്നാല്‍ ഇപ്പോള്‍ താരം വാര്‍ത്തകളില്‍ നിറയുന്നത് ഗ്ലാമര്‍ വേഷത്തിന്റെ പേരിലാണ്.
ഒലിവ് ഗ്രീൻ മാക്സി ഡ്രസ്സ് ധരിച്ചെത്തിയ 45കാരിയായ മലൈക ഫാഷൻ പൊലീസിങ്ങും ട്രോളുകളുമാണ് നേരിട്ടത്. സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തിയ താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. സ്ലീവ്ലസ് മാക്സിക്കൊപ്പം സ്ലിപ്പറും സൺഗ്ലാസുമായിരുന്നു ആക്സസറീസ്. സിംപിൾ ലുക്ക്.
നിരവധി പരിഹാസങ്ങളും അധിക്ഷേപങ്ങളും കമന്റുകളുമാണ് താരത്തിനെതിരെ വരുന്നത്. ‘നൈറ്റിയാണോ?, മുത്തശ്ശിയെ പോലെ ഉണ്ടല്ലോ?, എന്തിന് ശരീരം പ്രദർശിപ്പിക്കുന്നു? എന്നാണ് കമന്റുകൾ
Post Your Comments