
ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം വിപി സത്യനായതിനു പിന്നാലെ മലയാളത്തിന്റെ അനുഗ്രഹീത നടന്‍ സത്യന്റെ വേഷപകര്‍ച്ചയുടെ തയ്യാറെടുപ്പിലാണ് നടന്‍ ജയസൂര്യ, സൗബിന്‍ ഷാഹിറിനൊപ്പം കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് പങ്കിട്ട ജയസൂര്യ ക്യാപ്റ്റന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയും മേരിക്കുട്ടിയിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു, ഇപ്പോഴിതാ സത്യന്‍ എന്ന നടനെ വെള്ളിത്തിരയില്‍ മനോഹരമാക്കാന്‍ പുതിയ മേക്കോവറുമായി രംഗത്തെത്തിയിരിക്കുകയാണ് താരം, സത്യന്റെ രൂപ സാദൃശ്യമുള്ള ചിത്രം ജയസൂര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്,
അടുത്ത സംസ്ഥാന അവാര്‍ഡും ഇങ്ങോട്ട് പോന്നോട്ടെ എന്നാണ് ജയസൂര്യയുടെ സത്യനായുള്ള മേക്കോവര്‍ കണ്ടു ആരാധകരും പങ്കുവയ്ക്കുന്നത്, ഇതിഹാസ തുല്യരായ രണ്ടു സത്യന്മാരെ ബിഗ് സ്ക്രീനില്‍ അവതരിപ്പിക്കാന്‍ ഭാഗ്യം സിദ്ധിച്ച ലോക സിനിമയിലെ ഒരേയൊരു നടനാകും ജയസൂര്യ, അടുത്ത വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് നിര്‍ണയത്തിലെ ജൂറി ആരായാലും ജയസൂര്യയ്ക്ക് പ്രേക്ഷകര്‍ തന്നെ സ്വയം പുരസ്കാരം സമരിപ്പിക്കുകയാണ്.
ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു, വൈകാതെ തന്നെ സിനിമയുടെ മറ്റു വിശേഷങ്ങളും പുറത്തെത്തും, നവാഗതനായ രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന സത്യന്റെ ജീവിത കഥ നിര്‍മ്മിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ്.
Post Your Comments