GeneralLatest NewsTollywood

ഞാന്‍ വിവാഹിതനായി; രണ്ടാം വിവാഹത്തെക്കുറിച്ച് താര സഹോദരന്‍

അല്ലു ബോബിയുടെ രണ്ടാം വിവാഹമാണിത്. 2005 ലാണ് നീലിമയുമായി താരത്തിന്റെ വിവാഹം

തന്റെ രണ്ടാം വിവാഹവാര്‍ത്ത പങ്കുവച്ച് തെന്നിന്ത്യന്‍ യുവസൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു ബോബി. മുംബൈ സ്വദേശിനി നീല ഷായാണ് വധു. എംബിഎ ബിരുദധാരിയായ നീല യോഗ പരിശീലകയാണ്.

വിവാഹ കാര്യം അല്ലു ബോബി തന്നെയാണ് പ്രേക്ഷകരുമായി പങ്കുവെച്ചത്. ”ഞാന്‍ വിവാഹിതനായി. ഇതെനിക്ക് പുതിയ തുടക്കമാണ്. എന്നെ അനുഗ്രഹിക്കണം. ” വിവാഹ ചിത്രത്തിനോടൊപ്പം സമൂഹ മാധ്യമത്തില്‍ കുറിച്ചു.

അല്ലു ബോബിയുടെ രണ്ടാം വിവാഹമാണിത്. 2005 ലാണ് നീലിമയുമായി താരത്തിന്റെ വിവാഹം. 2016 ആ ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. അന്‍വിത എന്നൊരു മകളുണ്ട്. ദൈവം എന്നെ മുന്നോട്ട് പോകാനും സന്തോഷമായി ജീവിക്കാനും പഠിപ്പിച്ചിട്ടുണ്ട്. എല്ലാത്തിനും പിന്തുണയായി എന്റെ കൂടെ കുടുംബമുണ്ടെന്നും കുറിക്കുന്നു

shortlink

Related Articles

Post Your Comments


Back to top button