ഫോണിലൂടെ ലൈംഗിക ചുവയില്‍ സംസാരിച്ച കേസില്‍ കുറ്റം സമ്മതിച്ച് നടന് വിനായകന്. പോലീസിന് യുവതി കൈമാറിയ വോയ്സ് റെക്കോഡുകള്‍ തന്റേതാണെന്ന് വിനായകന് സമ്മതിച്ചു എന്നാല്‍ താന്‍ സംസാരിച്ചത് സ്ത്രീയോടല്ലെന്നും പുരുഷനോട് ആയിരുന്നുവെന്നും വിനായകന് പറയുന്നു.
പരാതി നല്കിയ പെണ്‍കുട്ടിയെ തനിക്കറിയില്ലെന്നും വിനായകന് പറഞ്ഞു. തന്നോട് അപമര്യാദയായി വിനായകന് പെരുമാറി എന്ന് യുവതി കൊടുത്ത പരാതിയില്‍ കല്‍പ്പറ്റ പോലീസ് നേരത്തെ കേസെടുക്കുകയും യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയുമായിരുന്നു
Post Your Comments