
ഹോളിവുഡില്‍ ആരംഭിച്ച മീ ടു മൂവ്മെന്റ് ബോളിവുഡിലേയ്ക്ക് എത്തിച്ച താരമാണ് തനുശ്രീ ദത്ത. പ്രശസ്ത നടന്‍ നാന പടേക്കര്‍ക്ക് എതിരെ നടിയുടെ ലൈംഗിക ആരോപണങ്ങൾ തെളിയിക്കാൻ തെളിവുകളില്ലെന്ന് പൊലീസ് റിപോർട്ട് സമർപ്പിച്ചുവെന്ന വാർത്ത പുറത്തുവന്നയുടന്‍ നടനെതിരെ വീണ്ടും തനുശ്രീ രംഗത്ത്. തന്റെ ഈ പോരാട്ടം തനിക്കുവേണ്ടി മാത്രമല്ലെന്നും എല്ലാ സ്ത്രീകൾക്കുവേണ്ടിയുമാണെന്നും തനുശ്രീ പറയുന്നു.
കർഷകർക്കുവേണ്ടി രൂപീകരിച്ച നാം ഫൗണ്ടേഷനിലൂടെ നാന പടേക്കർ കോടികളാണ് സമ്പാദിച്ചതെന്നും ഒന്നോ രണ്ടോ കോടികൾ ചെലവഴിച്ച് കേസ് തേച്ചുമായ്ച്ചുകളയാൻ ആരോപണവിധേയർക്ക് ബുദ്ധിമുട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പൊലീസ് ശരിയായ രീതിയിൽ തെളിവെടുപ്പ് നടത്തിയിട്ടില്ല. കപടസാക്ഷികളുടെ മൊഴികളാണ് എടുത്തത്. യഥാർഥ സാക്ഷികളുടെ മൊഴികൾ പൂർണമായി രേഖപ്പെടുത്തിയിട്ടില്ല- തനുശ്രീ പറഞ്ഞു
സിനി ആന്‍ഡ് ടിവി ആര്‍ട്ടിസ്റ്റ് അസോസിയേഷന് ഞാന്‍ പരാതി കൊടുത്തുത് 2008-ലാണ്. പരാതിക്ക് ആസ്പദമായ സംഭവം നടന്നപ്പോള്‍. പക്ഷേ, അങ്ങനെയൊരു പരാതിയേ ഇല്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതുതന്നെ കള്ളം. ആര്‍ക്കും ആ പരാതി പരിശോധിക്കാവുന്നതേയുള്ളു. അങ്ങനെ തെളിവില്ലെന്ന് പറയുന്നത് എന്ത് അര്‍ഥത്തിലാണെന്നു ചോദിച്ച തനുശ്രീ എഫ്ഐആറില്‍ താന്‍ ആ പരാതിയും താന്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments