സിനിമയിലെ ചില കൌതുകകരങ്ങളായ കാര്യങ്ങള്‍ സിനിമ ഗ്രൂപ്പുകളും ആരാധകരും ചര്‍ച്ച ചെയ്യാറുണ്ട്. അത്തരത്തില്‍ ഒരു ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. മൂവി സ്ട്രീറ്റ് ഗ്രൂപ്പിൽ വന്ന ദിലീപിന്റെ ഒരു ചിത്രമാണ് ചർച്ച. എബി ട്രീസ പോൾ എന്നയാള്‍ ചിത്രത്തിനൊപ്പം പങ്കുവച്ച തലക്കെട്ടാണ് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്.
സൂത്രധാരൻ എന്ന ദിലീപ് ചിത്രത്തിലെ രംഗമാണ് എബി ട്രീസ പങ്കു വച്ചത് . ഒറ്റനോട്ടത്തിൽ ഇത് കാവ്യാ മാധവൻ അല്ലെന്നു വിശ്വസിക്കുമോ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. അതോടെ ചിത്രം കണ്ടവര്‍ കാവ്യ അല്ലെ കൂടെ നില്ക്കുന്നതെന്ന സംശയവുമായി എത്തി.
സൂത്രധാരൻ എന്ന ദിലീപ് ചിത്രത്തില്‍ കാവ്യാ മാധവന് ഇല്ല. പിന്നെ എങ്ങനെ ഈ ചിത്രം എന്നാണു ആരാധകരുടെ സംശയം. സൂത്രധാരനിൽ അഭിനയിച്ച കാവ്യയുമായു വളരെ സാമ്യമുള്ള ഒരു നടിയായിരുന്നു അത്. വിക്കിപീഡിയയിൽ ഡിനി ജോൺ എന്നാണ് പേര് കൊടുത്തിരിക്കുന്നത്. എന്നാല്‍ ഈ ചിത്രത്തിന് ശേഷം ഈ താരത്തെ മറ്റു സിനിമകളില്‍ കണ്ടിട്ടില്ല. എന്തായാലും ചിത്രത്തിന് പിന്നാലെ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിക്കഴിഞ്ഞു
Post Your Comments