മോഹന്‍ലാല്‍ പൃഥ്വിരാജ് തുടങ്ങിയവര്‍ അഭിനയത്തിന് പുറമേ സംവിധാകനെന്ന പദവി കൂടി മലയാള സിനിമയില്‍ ഏറ്റെടക്കുമ്പോള്‍ മലയാളത്തിന്റെ മറ്റൊരു സൂപ്പര്‍ താരം മമ്മൂട്ടിക്ക് അതില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായമാണ് പങ്കുവയ്ക്കാനുള്ളത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം തോന്നിയിട്ടുണ്ടെന്നും എന്നാല്‍ ഇന്ന് അങ്ങനെയൊരു കാര്യം മനസിലില്ലെന്നും മമ്മൂട്ടി മാതൃഭൂമിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മനസ്സ് തുറക്കുന്നു.
“ഇത്രയും വര്‍ഷത്തെ എക്സ്പീരിയന്‍സ് വെച്ച് സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹമൊന്നും എനിക്കില്ല. പത്ത് ഇരുപത് വര്‍ഷം മുമ്പ് . അങ്ങനൊരു ആഗ്രഹമുണ്ടായിരുന്നു പിന്നീട് അത് മനസ്സില്‍ നിന്ന് കളഞ്ഞു, നിരവധി നല്ല സംവിധായകര്‍ ഇവിടെയുള്ളപ്പോള്‍ നമുക്ക് കാലത്തെ പോയി നിന്നുകൊടുത്താല്‍ മതിയല്ലോ. സ്വന്തമായി സിനിമയൊരുക്കുമ്പോള്‍ സമൂഹത്തോട് എന്തെങ്കിലുമൊക്കെ പറയണമെന്ന് കരുതുന്നയാളാണ് ഞാന്‍” മമ്മൂട്ടി വ്യക്തമാക്കുന്നു.
പൃഥ്വിരാജ് ലൂസിഫര്‍ എന്ന സിനിമയിലൂടെ സംവിധായക കുപ്പായമണിഞ്ഞപ്പോള്‍ മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ ഡ്രീം പ്രോജക്റ്റായ ബറോസ് എന്ന ത്രീഡി ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചു കഴിഞ്ഞു.
Post Your Comments