BollywoodGeneralLatest News

അത് തികച്ചും സ്വകാര്യമായിത്തന്നെ സൂക്ഷിക്കാനാണെനിക്കിഷ്ടം; നടി പങ്കുവയ്ക്കുന്നു

ചിലർ അതിനെ ദുർവ്യാഖ്യാനം ചെയ്ത്, വളച്ചൊടിച്ച് വേറെ ഏതൊക്കെയോ രീതിയിൽ എഴുതിപ്പിടിപ്പിക്കും.

താരങ്ങളുടെ സ്വകാര്യ ജീവിതകഥകള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെ ആകാംഷയാണ്. തന്റെ സ്വകാര്യ ജീവിതം തികച്ചും സ്വകാര്യമായിത്തന്നെ സൂക്ഷിക്കാനാണിഷ്ടം എന്ന് ബോളിവുഡ് താരവും മോഡലുമായ ഡയാന.  2012 ൽ റോം–കോം കോക്കേടെയിൽ എന്ന ചിത്രത്തിലൂടെ ബി ടൗണിൽ അരങ്ങേറ്റം കുറിച്ച ഡയാനയുടെ അഭിനയ ജീവിതത്തിനേക്കാള്‍ കൂടുതല്‍ വജ്രവ്യാപാരി ഹർഷ് സാഗറുമായുള്ള പ്രണയത്തെക്കുറിച്ചുള്ള ഗോസിപ്പുകളാണ് ചർച്ച ചെയ്യപ്പെടുന്നത്. കാമുകനൊപ്പം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും പ്രണയത്തെപ്പറ്റി തുറന്നു പറയാറില്ല താരം. അതിനു പിന്നിലെ കാരണം വ്യക്തമാക്കുകയാണ് ഡയാന.

”വ്യക്തിപരമായി സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം കൽപ്പിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് സ്വകാര്യ ജീവിതം തികച്ചും സ്വകാര്യമായിത്തന്നെ സൂക്ഷിക്കാനാണെനിക്കിഷ്ടം. പക്ഷേ സിനിമാ മേഖലയിൽ ഉള്ളപ്പോൾ ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവും ഒരുപോലെ ചർച്ച ചെയ്യപ്പെടുമെന്നും എനിക്കറിയാം. അതിൽ നമുക്ക് പ്രത്യേകിച്ചൊന്നും ചെയ്യാൻ കഴിയില്ല. ഒരു അഭിനേതാവ് ആകാൻ തീരുമാനിച്ചാൽ പിന്നെ ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായി മാറും. എന്റെ പ്രണയത്തെ മാത്രമല്ല, എന്റെ കുടുംബത്തെയും മാധ്യമ ശ്രദ്ധയിൽ നിന്ന് അകറ്റി നിർത്താനാണ് ഞാനിഷ്ടപ്പെടുന്നത്. എന്നോടടുപ്പമുള്ള ആളുകളുടെ സ്വകാര്യതയെക്കുറിച്ചോർത്ത് എനിക്കാശങ്കയുണ്ട്. എന്റെ പ്രണയത്തെക്കുറിച്ചു മാത്രമല്ല മാതാപിതാക്കളെപ്പറ്റിയും ഞാൻ മാധ്യമങ്ങളോടു സംസാരിക്കാറില്ല. ഞാനൊരുപാടു സ്നേഹിക്കുന്നവരെ നെഗറ്റീവ് കാര്യങ്ങളിലേക്ക് വലിച്ചിഴക്കുന്നതെനിക്കിഷ്ടമല്ല’. താരം പറഞ്ഞു

‘മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഞാൻ എന്റേതായ രീതിയിലാണ് മറുപടി നൽകുന്നത്. പക്ഷേ ചിലർ അതിനെ ദുർവ്യാഖ്യാനം ചെയ്ത്, വളച്ചൊടിച്ച് വേറെ ഏതൊക്കെയോ രീതിയിൽ എഴുതിപ്പിടിപ്പിക്കും. ഞാൻ പറഞ്ഞ കാര്യങ്ങളുമായി അതിന് ഒരു ബന്ധവും കാണില്ല. അതുകൊണ്ടൊക്കെത്തന്നെയാണ് എന്റെ പ്രിയപ്പെട്ടവരെ ഞാൻ ഇത്തരം കാര്യങ്ങളിൽ നിന്ന് അകറ്റി നിർത്താൻ ആഗ്രഹിക്കുന്നത്’ ഡയാന വ്യക്തമാക്കി

shortlink

Post Your Comments


Back to top button