GeneralLatest NewsMollywood

കല്യാണപ്പെണ്ണിനേയും ചെക്കനേയും കാണുമ്പോ ‘പെണ്ണിനെ കണ്ടാല്‍ ചെക്കന്റെ അമ്മയാണെന്ന് തോന്നും’

അവതാരകയായും സഹതാരമായും ശ്രദ്ധനേടിയ ഷിബ്ല ആസിഫ് അലി നായകനായ കക്ഷി അമ്മിണിപ്പിള്ളയില്‍ കാന്തി ശിവദാസന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമാക്കുന്നതിനായി അഭിനേതാക്കള്‍ പല മുന്നൊരുക്കങ്ങളും നടത്താറുണ്ട്. അനുഷ്‌ക ഷെട്ടി, ഭൂമി പെഡ്‌നേക്കര്‍ തുടങ്ങിയ നടിമാര്‍ കഥാപാത്രങ്ങള്‍ക്കായി ശരീരം കൊണ്ട് മാജിക് കാണിച്ചവരാണ്. ഈ കൂട്ടത്തിലേക്കിതാ ഒരു മലയാളി നടിയും. പുതുമുഖ നായിക ഫറ ഷിബ്ലയാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. 20 കിലോ ശരീരഭാരമാണ് കക്ഷി അമ്മിമണിപ്പിള്ള എന്ന സിനിമയിലെ കഥാപാത്രമാകാന്‍ താരം വര്‍ധിപ്പിച്ചത്.

അവതാരകയായും സഹതാരമായും ശ്രദ്ധനേടിയ ഷിബ്ല ആസിഫ് അലി നായകനായ കക്ഷി അമ്മിണിപ്പിള്ളയില്‍ കാന്തി ശിവദാസന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. വിവാഹശേഷം ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

കാന്തിയെക്കുറിച്ച്‌ ഷിബ്‌ല ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെ..

‘തടി കുറച്ചു കൂടുതലല്ലേ..?

നമ്മള്‍ നമ്മോട് തന്നെ പല തവണ ചോദിച്ച ചോദ്യം..!

ഇത്തിരി തുടുത്തവരെ നോക്കി, എപ്പോഴും ചോദിക്കുന്ന ചോദ്യം.. കല്യാണപ്പെണ്ണിനേയും ചെക്കനേയും കാണുമ്ബോ,

‘ചെക്കന്‍ നല്ലതാ, പെണ്ണ് പോരാ’

‘പെണ്ണ് എന്ത് സുന്ദരിയാ, ചെക്കന്‍ എലുമ്ബന്‍’

‘പെണ്ണിനെ കണ്ടാല്‍ ചെക്കന്റെ അമ്മയാണെന്ന് തോന്നും’- ഇങ്ങനെ അഭിപ്രായപ്രകടനം നടത്തുന്നവരാണ് നമ്മള്‍… അവനവന്റെ ശരീരവും മനസ്സും അവനവന്റെ ഇഷ്ടത്തിന് പാകപ്പെടുത്തേണ്ടതാണെന്ന് നമ്മള്‍ തിരിച്ചറിയുകയേ ഇല്ലെന്നു തോന്നുന്നു.

ആ -തടി- അവള്‍ക്ക് ശാരീരികമായും ആരോഗ്യപരമായും യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ലെങ്കിലോ? അവളുടെ ആ അഴകളവുകളില്‍ അവള്‍ അത്യധികം സംതൃപ്തയും സന്തുഷ്ടയുമാണെങ്കിലോ? അതവളെ, ഒന്നിലും അല്‍പം പോലും ചെറുതാക്കുന്നില്ലെന്ന് അവള്‍ വിശ്വസിക്കുന്നുണ്ടെങ്കിലോ? ഒരാണിന്റെ പ്രണയത്തിനു പൂര്‍ണ്ണമായും താനര്‍ഹയാണെന്ന് അവള്‍ അഹങ്കരിക്കുന്നുമുണ്ടെങ്കിലോ ? ആ ശരീരവും മനസ്സും, ഒരു പാട്ടിന്റെ താളത്തിനൊത്തു യാതൊരു സങ്കോചവുമില്ലാതെ ചുവടു വെക്കുമെങ്കിലോ? പിന്നല്ല!

ഷിബ്ലയുടെ മേക്കോവര്‍ വിഡിയോ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായി കഴിഞ്ഞു. ആറു മാസം കൊണ്ടാണ് താരം 20 കിലോ വര്‍ധിപ്പിച്ചത്. ഡിസംബറില്‍ സിനിമയുടെ ഷൂട്ട് കഴിയുമ്ബോള്‍ 85 കിലോ ഭാരമുണ്ടായിരുന്ന ഷിബ്ല മൂന്നു മാസം കൊണ്ട് 15 കിലോ കുറച്ചുകഴിഞ്ഞു. 10 കിലോ കൂടി കുറയ്ക്കുക എന്നതാണ് ഇനിയുള്ള. ലക്ഷ്യം.

ഞാന്‍ ആ സിനിമയുടെ ഓഡീഷന് പോകുമ്ബോള്‍ 65 കിലോ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തടിയുള്ളവരെ വേണമെന്ന് നേരത്തേ പറഞ്ഞിരുന്നു. അവിടെ ചെന്നപ്പോള്‍ എന്നേക്കാള്‍ ഭാരമുള്ളവരെ ഞാന്‍ കണ്ടു. കൂട്ടത്തില്‍ ഏറ്റവും തടികുറഞ്ഞയാള്‍ ഞാനായിരുന്നു. എന്നെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. സിനിമ ചെയ്യുമ്ബോള്‍ 85 കിലോയോളം ഭാരം വര്‍ധിപ്പിച്ചു. ഒരുപാട് കഷ്ടപ്പെട്ടാണ് തടി കൂട്ടിയും കുറച്ചതും. ബോളിവുഡില്‍ ആമീര്‍ ഖാനും ഭൂമി പഡ്‌നേക്കറുമെല്ലാം ഇതുപോലെ ചെയ്തിട്ടുണ്ട്. മലയാളത്തില്‍ എനിക്ക് പ്രചോദനമായത് ജയേട്ടനാണ് (ജയസൂര്യ).

ഡിസംബറിലായിരുന്നു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. അതിനു ശേഷമാണ് ഭാരം കുറയ്ക്കാന്‍ ശ്രമം തുടങ്ങിയത്. പെട്ടന്നൊരു മാറ്റം വലിയ ബുദ്ധിമുട്ടായിരുന്നു. ആദ്യം ജിമ്മില്‍ പോകാന്‍ മടിയായിരുന്നു. എന്നാല്‍ ക്രമേണ വണ്ണം കുറഞ്ഞു തുടങ്ങിയതോടെ വീണ്ടും പോകാന്‍ താല്‍പര്യമായി. ഇപ്പോള്‍ ദിവസവും രാവിലെ രണ്ടു മണിക്കൂര്‍ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നുണ്ട്. ഒപ്പം സൂംബയുമുണ്ട്”

shortlink

Related Articles

Post Your Comments


Back to top button