CinemaGeneralMollywoodNEWSUncategorized

നീ ഡിഗ്രി പൂര്‍ത്തിയാക്കി വാ : മമ്മൂട്ടിയുടെ ഇടപെടലില്‍ അന്ന് സൗബിനു രക്ഷയായത് അദ്ദേഹത്തിന്റെ പിതാവ്!

മമ്മൂട്ടിയുടെ അടുത്ത് പോയി "ഷോട്ട് റെഡി" എന്ന് പറയുന്നതായിരുന്നു സംവിധായകന്‍ സിദ്ധിഖ് സൗബിനെ ഏല്‍പ്പിച്ച ആദ്യ ജോലി

 

മലയാള സിനിമയില്‍ നടനായും സംവിധായകനായും  വലിയ നേട്ടങ്ങള്‍ സ്വാന്തമാക്കുന്ന സൗബിന്‍ ഷാഹിര്‍ നടനായിട്ടല്ല തന്റെ സിനിമാ ജീവിതം തുടങ്ങിയത്. പറവ എന്ന ചിത്രത്തിലൂടെ സംവിധായകനായി കഴിവ് തെളിയിച്ച സൗബിന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ മമ്മൂട്ടിയുടെ ഒരു ചിത്രത്തിലൂടെയാണ് സഹസംവിധായകനായി തുടക്കം കുറിക്കുന്നത്.

ജീവിതത്തില്‍ സൗബിന്‍ ഷാഹിറിന് എല്ലാം സിനിമയായിരുന്നു. പഠനകാലത്ത് തന്നെ സിനിമാ മോഹം മനസ്സില്‍ കൂടിയ സൗബിനു സംവിധായകനാകുക എന്നതായിരുന്നു ലക്‌ഷ്യം, സിനിമയിലെ പ്രൊഡക്ഷന്‍ കണ്ട്രോളറായ ബാപ്പ വഴി സിനിമയിലെത്തുക എന്നതായിരുന്നു സൗബിന്‍റെ പ്ലാന്‍, അങ്ങനെ സിദ്ധിഖ് ചിത്രം ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രത്തില്‍ സൗബിന്‍ സഹ സംവിധായകനായി അരങ്ങേറി.

ഡിഗ്രി പഠനം പൂര്‍ത്തിയാക്കാതെയായിരുന്നു സൗബിന്‍റെ സിനിമാ പ്രവേശനം. മമ്മൂട്ടിയുടെ അടുത്ത് പോയി “ഷോട്ട് റെഡി” എന്ന് പറയുന്നതായിരുന്നു സംവിധായകന്‍ സിദ്ധിഖ് സൗബിനെ ഏല്‍പ്പിച്ച ആദ്യ ജോലി..

“നീ എന്തിനു പഠിക്കുന്നു എന്നായിരുന്നു” മീശ മുളയ്ക്കാത്ത പയ്യനോടുള്ള മമ്മൂട്ടിയുടെ ചോദ്യം. ഡിഗ്രി ആദ്യവര്‍ഷമാണെന്ന് പറഞ്ഞപ്പോള്‍ പോയി പഠനം പൂര്‍ത്തികരിച്ചിട്ടു വരാനായിരുന്നു മമ്മൂട്ടിയുടെ ഉപദേശം. തന്റെ സ്വപ്നമാണ് സിനിമ എന്നും, ഇത് ഉപേക്ഷിച്ചു പോകനാനില്ലെന്നും സൗബിന്‍ കരഞ്ഞു പറഞ്ഞിട്ടും മമ്മൂട്ടി വഴങ്ങിയില്ല. പഠിത്തം കഴിഞ്ഞുമതി സിനിമ എന്നായിരുന്നു മമ്മൂട്ടിയുടെ നിലപാട്. ഒടുവില്‍ സൗബിന്റെ പിതാവ് തന്റെ മകന്റെ സിനിമാ മോഹത്തെക്കുറിച്ച് മമ്മൂട്ടിയെ അറിയിച്ചതോടെ ക്രോണിക് ബാച്ചിലറില്‍ സഹസംവിധായകനായി നില്‍ക്കാന്‍ മമ്മൂട്ടി സമ്മതം നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button