തെന്നിന്ത്യന്‍ താരം സമീറ റെഡ്ഡിയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറലാകുന്നു. കടും മഞ്ഞ നിറത്തിലുള്ള കാഞ്ചീപുരം പട്ടു സാരിയണിഞ്ഞാണ് ബേബി ഷവര്‍ ചടങ്ങില്‍ സമീറ എത്തിയത്.
ഭര്‍ത്താവ് അക്ഷയ് വര്‍ദെയ്ക്കും മൂത്ത മകനുമൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് താരം. 2014-ലാണ് സമീറയും വ്യവസായിയായ അക്ഷയ്യും വിവാഹിതരാവുന്നത്. 2015 ലാണ് ഇരുവര്‍ക്കും ആദ്യ മകന് ജനിച്ചത്.
മൂത്ത മകന് അച്ഛന് കുട്ടിയാണെന്നും അതിനാല്‍ തനിക്ക് ഒരു അമ്മക്കുട്ടി വേണമെന്നാണ് ആഗ്രഹമെന്നും ഒരു കുഞ്ഞു മേഘ്നയ്ക്കായുള്ള കാത്തിരിപ്പിലാണ് താനെന്നും സമീറ ഒരു അഭിമുഖത്തില്‍ പങ്കുവച്ചു
Post Your Comments