
വിവാഹ മോചന വാര്‍ത്തകള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് നടിയും ഗായികയുമായ റിമി ടോമിയുടെ അവിധിക്കാല ആഘോഷ ചിത്രങ്ങള്‍. മാലിദ്വീപിലാണ് കുടുംബ സമേതം റിമിയുടെ വെക്കേഷൻ ആഘോഷങ്ങള്‍.
തിരക്കിൽ നിന്നു ചെറിയ ഇടവേളയെടുത്ത്, അവധിക്കാലം ആഘോഷമാക്കുന്ന റിമി ടോമി യാത്രയിലെ മനോഹര നിമിഷങ്ങളുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. സ്പീഡ് ബോട്ടിലെ യാത്രയുടെ വിഡിയോയും കടൽക്കരയിൽ നിന്നുള്ള ചിത്രങ്ങളും താരം ആരാധകർക്കായി പോസ്റ്റ് ചെയ്തു. റിമിയോടൊത്ത് അമ്മയും സഹോദരന്റെ മകനും ചിത്രങ്ങളിലുണ്ട്.
Post Your Comments