![](/movie/wp-content/uploads/2019/06/ranjini-haridas.jpg)
ശാന്തിവനത്തിൽ വീണ്ടും മരം മുറിച്ചതിനെതിരെ മുടി മുറിച്ച് പ്രതിഷേധിച്ച സാന്തിവനം ഉടമ മീന മേനോന് പിന്തുണയുമായി നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. നിസ്സഹായയായിപ്പോയ ഒരു മനുഷ്യന്റെ ഉള്ളു പിടഞ്ഞ നിലവിളിയാണിതിതെന്നു താരം കുറിക്കുന്നു.മീന മേനോൻ മുടി മുറിക്കുന്ന വിഡിയോ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചായിരുന്നു രഞ്ജിനിയുടെ പ്രതികരണം.
‘ശാന്തിവനത്തില്‍ വീണ്ടും മരം മുറിച്ചതിനെ തുടര്‍ന്ന് ഉടമ മീന മേനോൻ മുടി മുറിച്ച് പ്രതിഷേധിക്കുന്നു. നിസ്സഹായയായിപ്പോയ ഒരു മനുഷ്യന്റെ ഉള്ളു പിടഞ്ഞ നിലവിളി… ശാപം..വല്ലാത്ത വേദന..മഹാപാപം..അവരുടെ ഹൃദയവേദന കേരളം ലജ്ജിക്കുന്നു.. അവർ പറയുന്നത് കേട്ടുനോക്കൂ..ഇനിയും മാനവികതയുടെ പക്ഷത്താണെന്ന് തള്ളുന്ന അധികാരം കൊണ്ട് കണ്ണു കാണാതായിപ്പോയ ഇരുകാലികൾക്കു സമർപ്പണം…’-രഞ്ജിനി കുറിച്ചു
ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരങ്ങൾ കെഎസ്ഇബി മുറിച്ചിരുന്നു. ഇതിനെതിരെയാണ് ഉടമ മീന മേനോൻ തന്റെ മുടി മുറിച്ചു പ്രതിഷേധിച്ചത്. മന്നത്തു നിന്നു ചെറായിലേക്ക് 11 കെവി വൈദ്യുതി ലൈൻ വലിക്കുന്നതിന്റെ ഭാഗമായി ശാന്തിവനത്തിൽ ടവർ സ്ഥാപിച്ചിട്ടുണ്ട്. വൃക്ഷങ്ങൾ മുറിച്ചു മാറ്റുകയും ചെയ്തു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
Post Your Comments