രഘുനാഥ് പലേരിയുടെ സിനിമാ രചനകള്‍ പോലെ ശ്രദ്ധേയമാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകളും, സിനിമാ രംഗത്തെ നിരവധി പേരെ കുറിച്ച് മനസ്സു തുറന്നെഴുതാന്‍ ഹൃദയ വിശാലത കാണിച്ചിട്ടുള്ള രഘുനാഥ് പലേരിയുടെ മുഖ പുസ്തക രചനകള്‍ ഏറെ ലാളിത്യം നിറഞ്ഞതായിരിക്കും, സ്നേഹത്തെക്കുറിച്ച് മാത്രം പങ്കുവെയ്ക്കുന്ന അത്തരം രചനകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വായനക്കാരും ഏറെയാണ്, മേലെ പറമ്പില്‍ ആണ്‍വീട്, പിന്‍ഗാമി, പിറവി, വാനപ്രസ്ഥം, ദേവദൂതന്‍ , തുടങ്ങിയ വൈവിധ്യമായ വിഷയങ്ങള്‍ മലയാള സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ള തിരക്കഥാകൃത്ത് കൂടിയാണ് അദ്ദേഹം. കഴിഞ്ഞ ദിവസം പ്രശസ്ത ക്യാമറമാനായ ധു അമ്പാട്ടിനെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ട അനുഭവമാണ് രഘുനാഥ് പലേരി തന്റെ മുഖ പുസ്തകത്തിലൂടെ തുറന്നെഴുത്തിയിരിക്കുന്നത്.
രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
എന്നിലെ സിനിമയുടെ ആരംഭകാലത്ത് ആദ്യമായി കണ്ടുമുട്ടിയ സിനിമാട്ടോഗ്രാഫർ ആണ് ശ്രീ മധു അമ്പാട്ട്. ഒരു നീളൻ ക്യാമറയും കയ്യിൽ പിടിച്ച് എന്നിലെ വരികൾക്ക് വെളിച്ചത്തിൽ നിന്നും ദൃശ്യത നൽകിയ പ്രിയപ്പെട്ട സിനിമാട്ടോഗ്രാഫർ. ഒരു ഫിൽട്ടറും ഇല്ലാത്ത സ്നേഹം. ചായാഗ്രഹണം തപസ്യയാക്കിയ മനസ്സ്. പുഞ്ചിരിച്ചുകൊണ്ടേ ഞാനെപ്പോഴും കണ്ടിട്ടുള്ളൂ. വർഷങ്ങൾക്കു ശേഷം ഇന്നലെ കണ്ടപ്പോഴും അങ്ങനെ തന്നെ. :)
Post Your Comments