മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍ എത്തിയ ചന്ദ്രലേഖ, മമ്മൂട്ടി-പ്രിയദര്‍ശന്‍ ചിത്രം മേഘം, ജയറാം നായകനായ ദൈവത്തിന്റെ മകന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ ബോളിവുഡ് താര സുന്ദരിയാണ് പൂജ ബത്ര. അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും പൂജ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്.
താന്‍ പ്രണയത്തിലാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരേ അറിയിച്ചിരിക്കുകയാണ് താരം. പ്രാണപ്രിയനൊപ്പം സമയം ചെലവിടുമ്പോള്‍ ജീവിതം ആഘോഷമാണെന്ന് കാമുകന്റെ കൈചേര്‍ത്തുള്ള ചിത്രം പങ്കുവച്ചു കൊണ്ട് പൂജ കുറിച്ചിരുന്നു. അതോടെ താരത്തിന്റെ കാമുകന്‍ ആരാണെന്ന അന്വേഷണത്തില്‍ ആയിരുന്നു ആരാധകര്‍.
തൊട്ടുപിന്നാലെ നടന്‍ നവാബ് ഷാ പൂജക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. അതോടെ ഇരുവരും തമ്മില്‍ പ്രണയത്തില്‍ ആണെന്ന രഹസ്യം പുറത്തായി. ടൈഗര്‍ സിന്ദഗി, ഭാഗ് മില്‍ഖ ഭാഗ്, ഡോണ്‍ 2, ലക്ഷ്യ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട നടനാണ് നവാബ് ഷാ.
2003 ല്‍ ഡോക്ടര്‍ സോനു എസ്. അലുവാലിയയെ നടി പൂജ വിവാഹം ചെയ്തിരുന്നു. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്ന് പൂജ വിട്ടു നിന്നിരുന്നു. എന്നാല്‍ ഇരുവരും 2011 ല്‍ വേര്‍പിരിഞ്ഞു
Post Your Comments