BollywoodGeneralLatest News

മുസ്ലീമിനെ പ്രണയിച്ചതിന് മര്‍ദ്ദനം; പുറത്തു പോകാനും അനുവാദമില്ല; സൂപ്പര്‍ താരത്തിനെതിരെ താരസഹോദരി

ഇഷ്ടമുളള ആളെ പ്രണയിക്കാനും വിവാഹം കഴിക്കാനുമുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്

മുസ്ലീം യുവാവിനെ പ്രണയിച്ചതോടെ കുടുംബത്തില്‍ നിന്നും കടുത്ത പീഡനമാണ് സുനൈന ഏല്‍ക്കേണ്ടി വന്നതെന്നു വെളിപ്പെടുത്തല്‍. ഹൃത്വിക് റോഷന്റെ സഹോദരിയാണ് സുനൈന. നടി കങ്കണ റാവാത്തിന്റെ സഹോദരി രംഗോലിയാണ് സ്വന്തം കുടുംബത്തില്‍ നിന്നും സുനൈന കടുത്ത പീഡനം അനുഭവിച്ചിരുന്നതെന്നും കങ്കണയെ വിളിച്ച്‌ സഹായം അഭ്യര്‍ത്ഥിച്ചതായും തുറന്നു പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം കങ്കണയ്ക്ക് പിന്തുണയുമായുമായി സുനൈന രംഗത്തെത്തിയിരുന്നു.

സുനൈനയും മുസ്ലീം യുവാവും തമ്മിലുള്ള പ്രണയം കുടുംബത്തില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. വനിത പോലീസിനെ വിട്ട് സുനൈനയെ മര്‍ദ്ദിച്ചതായും രംഗോലി പറയുന്നു. പോലീസിനെ കൊണ്ട് മര്‍ദ്ദിച്ചത് കൂടാതെ അച്ഛനും ഇവരെ അടിച്ചിരുന്നുവെന്നു പറഞ്ഞ രംഗോലി സഹോദരന്‍ ഹൃത്വിക് സുനൈനയേ പുറത്തു വിടാനും അനുവദിച്ചിരുന്നില്ലയെന്നും കൂട്ടിച്ചേര്‍ത്തു. സുനൈനയെ കുറിച്ചോര്‍ത്ത് തങ്ങള്‍ നല്ല ഭയമുണ്ട്. അതു കൊണ്ടാണ് ഇക്കാര്യം പുറത്തു വിടുന്നതെന്നും താരം അഭിപ്രായപ്പെട്ടു. ഇഷ്ടമുളള ആളെ പ്രണയിക്കാനും വിവാഹം കഴിക്കാനുമുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. സുനൈനയുടെ കാര്യത്തില്‍ കങ്കണയും ഭയത്തിലാണ്. എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും രംഗോലി ട്വീറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button