ഇന്ന് ചാനലുകളില്‍ റിയാലിറ്റി ഷോകളുടെ ബാഹുല്യമാണ്. കൂടുതലും കുട്ടികള്‍ക്കായുള്ള ഷോകള്‍ക്കാണ് ഇന്ന് മാര്‍ക്കറ്റ് കൂടുതല്‍. എന്നാല്‍ ചെറിയ കുട്ടികളെ കൊണ്ട് മുതിര്‍ന്ന നായികാ നായകന്മാര്‍ ചെയ്യുന്നത് പോലെയുള്ള നൃത്ത ചുവടുകളും പ്രണയ രംഗങ്ങളും അവതരിപ്പിക്കുന്നത് വര്‍ദ്ധിച്ചു വരുകയാണ്. ഇതിനെതിരെ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി കേന്ദ്രം രംഗത്ത്.
ചെറിയ കുട്ടികളെ ഇത്തരം ഷോകളിലൂടെ അവതരിപ്പിക്കുന്ന രീതികളില്‍ ചിലത് ഉചിതമല്ലെന്നു കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം. ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് കേന്ദ്രം ഈ വിഷയത്തില്‍ ടിവി ചാനലുകള്‍ക്ക് താക്കീതുമായി രംഗത്തെത്തുന്നത്. സിനിമയിലെ മുതിര്‍ന്നവര്‍ കാഴ്ച്ചവെക്കുന്ന നൃത്തച്ചുവടുകളാണ് ടിവി റിയാലിറ്റി ഷോകളില്‍ ചെറിയ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നതെന്നാണ് വിശദമായ അന്വേഷണത്തില്‍ കണ്ടെത്തിയതെന്നും പത്രക്കുറിപ്പില്‍ പറയുന്നു. സിനിമയിലെ നായികാനായകന്‍മാര്‍ അഭിനയിക്കുന്ന ഗാനരംഗങ്ങളും മറ്റും അതേ പടി അനുകരിച്ചുകൊണ്ട് വേദിയിലെത്തുന്നത് കുട്ടികളെ മോശമാക്കുന്ന പ്രവണതയാണെന്നും ഇതു തുടരാന്‍ പറ്റില്ലെന്നും കുറിപ്പില്‍ പറയുന്നു.
കുട്ടികള്‍ക്കായുള്ള റിയാലിറ്റി ഷോകളില്‍ അശ്ലീല ഭാഷാപ്രയോഗങ്ങളോ അക്രമരംഗങ്ങളോ ഉണ്ടാകാന്‍ പാടില്ലെന്നും താക്കീതു നല്‍കുന്ന കുറിപ്പില്‍ പ്രായത്തിനും അതീതമായി കുട്ടികള്‍ ചെയ്യുന്ന ഇത്തരം അനുകരണങ്ങള്‍ അവരില്‍ മോശം സ്വാധീനമാണ് സൃഷ്ടിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി
Post Your Comments