ഇന്ദ്രന്‍സ് എന്ന നടന് എപ്പോഴും തികച്ചും വ്യത്യസ്തനാണ്, ആഷിക് അബു സംവിധാനം ചെയ്ത ‘വൈറസ്’ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്ത ഇന്ദ്രന്‍സ് വിനയം കൊണ്ട് വീണ്ടും സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടിയിരിക്കുകയാണ്, മലയാളത്തിലെ ആദ്യത്തെ മള്‍ട്ടിസ്റ്റാര്‍ അഭിമുഖമെന്ന ടാഗ് ലൈനോടെ എത്തിയ മനോരമയിലെ വൈറസ് ടീമിന്റെ അഭിമുഖത്തിനിടെയാണ് ഇന്ദ്രന്‍സ് വീണ്ടും താരമായത്.
പാര്‍വതി, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന അഭിമുഖത്തിനിടെ സംവിധായകന് ആഷിക് അബുവിനെ സാറേ എന്ന് പരാമര്‍ശിച്ചു കൊണ്ടായിരുന്നു വൈറസ് എന്ന ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ചുള്ള ഇന്ദ്രന്‍സിന്റെ സംസാരം. ആഷിക് അബുവിനേക്കാള്‍ സിനിമയില്‍ ഏറെ സീനിയറാണ് ഇന്ദ്രന്‍സ് എങ്കിലും അദ്ദേഹം വര്‍ക്ക് ചെയ്യുന്ന സിനിമയിലെ എല്ലാ സംവിധായകരെയും അത് നവാഗത സംവിധായകര്‍ ആണേല്‍ പോലും അങ്ങനെ പരാമര്ശിക്കാറാണ് പതിവ്, ഇന്ദ്രന്‍സിന്റെ ഈ എളിമയെ സോഷ്യല്‍ മീഡിയ പുതിയ ചര്‍ച്ചയാക്കി മാറ്റുകയാണ്, ആഷിക് അബുവിലും ഏറെ സീനിയറായ ഇന്ദ്രന്‍സ് അങ്ങനെ വിളിച്ചത് സിനിമാ പ്രേമികളെ ശരിക്കുമൊന്നു ഞെട്ടിച്ചിരിക്കുകയാണ്, ഇന്ദ്രന്‍സിന്റെ വിനയത്തോടെയുള്ള പെരുമാറ്റം എല്ലാവര്ക്കും മാതൃകയാണെന്നും സോഷ്യല്‍ മീഡിയയിലൂടെ പലരും പറഞ്ഞുവയ്ക്കുന്നു.
Post Your Comments