പീഡനക്കേസിൽ ജയിലഴികൾക്കുള്ളിലായ ദിവസങ്ങളിലെ മാനസികാവസ്ഥയെക്കുറിച്ചും, ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടത്തിൽ കുടുംബവും സൗഹൃദങ്ങളും നൽകിയ പിന്തുണയെക്കുറിച്ചും തുറന്നു പറഞ്ഞ് ബോളിവുഡ് താരം കരണ്‍ ഒബ്രോയ്. തന്നെ മാനസികമായി പീഡിപ്പിക്കുന്നു എന്ന് ആരോപിച്ചു ഒരു യുവതിയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു ദുവസം രാതി പത്തുമണിയ്ക്ക് ശേഷം പൊലീസുദ്യോഗസ്ഥർ വീട്ടിലേക്ക് വരുകയും അവരുടെയൊപ്പം സ്റ്റേഷനിൽ ചെല്ലണമെന്ന് ആവശ്യപ്പെട്ടു. സ്റ്റേഷനിൽ എത്തിയയുടൻ എന്റെ ഫോൺ അവർക്കു മുന്നിൽ വയ്ക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എന്നോടാവശ്യപ്പെട്ടു. ഫോൺ പരിശോധിച്ച ശേഷമാണ് തന്റെമേൽ ചുമത്തിയ കുറ്റം മാനഭംഗമാണെന്ന് അവർ വെളിപ്പെടുത്തിയതെന്നു കരണ്‍ പറയുന്നു. കൂടാതെ തന്റെ ലാപ്ടോപ് ആവശ്യപ്പെടുകയും കുടുംബത്തിലുള്ള ആരുമായും ഫോണിൽ സംസാരിക്കാൻ പോലും സമ്മതിച്ചില്ലെന്നും താരം പങ്കുവച്ചു.
പരാതി കൊടുക്കാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് കരണിന്റെ വാക്കുകള്‍ ഇങ്ങനെ.. ”2018 ഒക്ടോബർ 17 നാണ് ഞാന്‍ മാനസികമായി പീഡിപ്പിച്ചുകൊണ്ടിരുന്ന ഒരു യുവതിക്കെതിരെ പരാതി നല്‍കിയത്. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ ഏതു പെൺകുട്ടിക്കെതിരെയാണോ പരാതി നൽകിയത് അവൾ എന്നെ വിളിച്ചു. അവളെന്തോ പ്രശ്നത്തിലാണെന്നു പറഞ്ഞാണ് വിളിച്ചത്. കാണാൻ ചെന്നപ്പോൾ അവളെന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു. അപ്പോഴാണ് അവളെ സഹായിക്കാൻ എനിക്കൊരിക്കലും കഴിയില്ലെന്നും അവളുടെ മനസ്സ് ഒരിക്കലും മാറില്ലെന്നും ഞാൻ തിരിച്ചറിഞ്ഞത്.
ഒരു ഡേറ്റിങ് ആപ് വഴിയാണ് ഞങ്ങൾ പരിചയപ്പെട്ടത്. ജ്യോതിഷിയാണെന്നു പറഞ്ഞാണ് അവൾ സ്വയം പരിചയപ്പെടുത്തിയത്. പിന്നീട് ഞങ്ങൾ വാട്സാപ് വഴി ചാറ്റ് ചെയ്യാൻ തുടങ്ങി. താനൊരു ദുർമന്ത്രവാദിയാണെന്ന് ആദ്യമൊന്നും എന്നോട് വെളിപ്പെടുത്തിയിരുന്നില്ല. പക്ഷേ എനിക്കെന്തൊക്കെയോ ചില സംശയങ്ങൾ തോന്നിയിരുന്നു. ഈ സൗഹൃദം അവൾക്ക് അനുയോജ്യമല്ലെന്നും അവളെപ്പോലെയുള്ള ഒരാൾ എന്നെ സംരക്ഷിക്കാനുള്ളത് നല്ലതാണെന്നും അവളെപ്പോഴും പറയുമായിരുന്നു. ഈ സംസാരം പലപ്പോഴും എനിക്ക് അരോചകമായി തോന്നിയിരുന്നു. ഒടുവിൽ അവൾ തന്നെ അക്കാര്യം തുറന്നു പറഞ്ഞു. വർഷങ്ങളായി ദുർമന്ത്രവാദം പരിശീലിക്കുന്നുണ്ടെന്നും എന്റെ വിധിയെത്തന്നെ മാറ്റാനുള്ള കഴിവുണ്ടെന്നും സിനിമാ മേഖലയിലെ ആരെ വേണമെങ്കിലും നിയന്ത്രിക്കാനുള്ള കഴിവ് എനിക്കു നൽകാമെന്നും പറഞ്ഞു. അതിനൊപ്പം ഒരു കാര്യം കൂടി ഓർമ്മപ്പെടുത്തി അവൾ വിചാരിച്ചാൽ ആരുടെ ജീവിതത്തിലും പ്രശ്നങ്ങളുണ്ടാക്കാൻ കഴിയുമെന്ന്. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഈ സൗഹൃദം ഇവിടെ അവസാനിപ്പിക്കാമെന്ന് ഞാൻ പറഞ്ഞു. ഞാൻ വല്ലാതെ ഭയന്നു പോയിരുന്നു. എങ്ങനെയെങ്കിലും അവളിൽ നിന്ന് ഒഴിഞ്ഞു മാറണമെന്ന ചിന്തയായിരുന്നു മനസ്സു നിറയെ.”
Post Your Comments