നഗ്ന ചിത്രങ്ങള്‍ പുറത്തുവിടുമെന്ന ഹാക്കറിന്റെ ഭീഷണിയ്ക്ക് സ്വന്തം ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു കൊണ്ട് യുവ നടിയുടെ മറുപടി. 21കാരിയായ ഹോളിവുഡ് താരം ബെല്ല തോണാണ് ഹാക്കര്‍ ദൃശ്യങ്ങള്‍ പുറത്തുവിടുന്നതിന് മുമ്പ് സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
‘കഴിഞ്ഞ 24 മണിക്കൂറിനിടെ എന്റെ എല്ലാം തന്നെ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. എന്റെ തന്നെ നഗ്നതയുമായി എന്നെ ഭീഷണിപ്പെടുത്തുമ്ബോള്‍, ആരോ എന്നില്‍നിന്ന് എന്തോ കവര്‍ന്നെടുത്തതു പോലെ തോന്നുന്നു. എനിക്കു പ്രത്യേകതയുള്ള ആള്‍ മാത്രം കാണേണ്ടതായിരുന്നു അത്. മറ്റു സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ അയാള്‍ എനിക്ക് അയച്ചുതന്നു. കുറേ നാളായി എന്നെ മുതലെടുക്കാന്‍ ഞാന്‍ ഒരാളെ അനുവദിച്ചു വന്നു. ഇനി അതിനു കഴിയില്ല. എന്നില്‍നിന്നു നിങ്ങള്‍ക്കു മറ്റൊന്നും കിട്ടാന്‍ പോകുന്നില്ല എന്നതുകൊണ്ടുമാത്രമാണ് ഇത് ഇവിടെ ഇടുന്നത്. എന്റെ ഊര്‍ജം തിരികെ ലഭിച്ചു എന്ന സമാധാനത്തില്‍ എനിക്കിന്നു രാത്രി ഉറങ്ങാം. നിങ്ങള്‍ക്ക് എന്റെ ജീവിതത്തെ ഒരിക്കലും നിയന്ത്രിക്കാന്‍ ആവില്ല. ഉടന്‍തന്നെ എഫ്ബിഐ നിങ്ങളെ തേടിയെത്തും’ ചിത്രത്തിനൊപ്പം ബെല്ല ട്വിറ്ററില്‍ കുറിച്ചു.
എന്റെ മേല്‍ നിങ്ങള്‍ക്ക് അധികാരമുണ്ടെന്ന് തോന്നുന്നെങ്കില്‍, അതിനെപ്പറ്റി ഞാന്‍ എന്റെ അടുത്ത പുസ്തകത്തില്‍ എഴുതാന്‍ പോവുകയാണെന്നും ഹാക്കറുമായുള്ള വാട്സ്‌ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം ബെല്ല ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
Post Your Comments