GeneralLatest NewsTV Shows

ചാനല്‍ ഷോയ്ക്കിടയില്‍ വീണു ഏഴു വര്ഷം ചികിത്സയില്‍; ചാനലുകാര്‍ ഒന്ന് വിളിച്ചു പോലും അന്വേഷിച്ചില്ല; നടിയുടെ തുറന്നു പറച്ചില്‍

ചാനലിന്റെ ഷോയിൽ പങ്കെടുക്കുന്നതിനിടയില്‍ വീണു. എന്റെ നട്ടെല്ലിന് പരുക്കേറ്റു.

ടെലിവിഷന്‍ ആരാധകരുടെ പ്രിയ താരമാണ് സിനി വര്‍ഗ്ഗീസ്. കോമഡി ഷോകളിലൂടെയും മറ്റും ശ്രദ്ധിക്കപ്പെട്ട സിനി അഭിനയ മേഖലയില്‍ നിന്നും ഉണ്ടായ വേദനിക്കപ്പെട്ട അനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുന്നു. കൂടെ നിന്ന കൂട്ടുകാര്‍ പ്രചരിപ്പിച്ച വ്യാജ പ്രചരണത്തിലൂടെ അവസരങ്ങള്‍ നഷ്ടമായെന്നു സിനി പറയുന്നു.

” ആരോഗ്യ കാര്യത്തിലും, ശരീര – സൗന്ദര്യ സംരക്ഷണത്തിലും ഒന്നും അത്ര ശ്രദ്ധാലു ആയിരുന്നില്ല താന്‍. അതു കൊണ്ടു തന്നെ തനിക്ക് തടി അൽപ്പം കൂടി. കൂടാതെ തൈറോയ്ഡിന്റെ പ്രശ്നവും. ഈ സമയത്താണ് എന്റെ സഹപ്രവർത്തകരിൽ ചിലർ, അതും ഞാൻ ജീവനെ പോലെ കൊണ്ടു നടന്നവർ എനിക്കെതിരെ കണ്ണിൽ ചോരയില്ലാത്ത ഒരു പ്രചരണം നടത്തിയത്. ഞാൻ അഭിനയം നിർത്തി എന്നതായിരുന്നു അത്. അതോടെ എന്നെ ആരും വേഷം ചെയ്യാൻ വിളിക്കാതെ ആയി. ഉദ്ഘാടനങ്ങൾ പോലും കിട്ടാതെയായി. ഞാൻ അഭിനയം നിർത്തി എന്നു പ്രചരിപ്പിക്കുന്നത് എന്റെ ഉറ്റ സുഹൃത്തുക്കൾ തന്നെയായിരുന്നു. ” ജീവിതം വല്ലാത്ത പ്രതിസന്ധിയിലേക്ക് വീണുപോയ സമയങ്ങൾ ആയിരുന്നു അതെന്നും എന്തിനാണ് തന്റെ പ്രിയ കൂട്ടുകാർ അങ്ങനെ ചെയ്തത് എന്ന് ഇപ്പോഴും അറിയില്ലെന്നും സിനി പങ്കുവയ്ക്കുന്നു.

ഇതുപോലെ ഏറെ വേദനിപ്പിച്ച മറ്റൊരു അനുഭവം ഒരു ചാനലിന്റെ ഭാഗത്തു നിന്നുണ്ടായ നിരുത്തരവാദപരമായ പെരുമാറ്റം ആണെന്ന് സിനി തുറന്നു പറയുന്നു. ” ഒരു ചാനലിന്റെ ഷോയിൽ പങ്കെടുക്കുന്നതിനിടയില്‍ ഞാന്‍ ഒന്ന് വീണു. എന്റെ നട്ടെല്ലിന് പരുക്കേറ്റു. ഏഴു വർഷത്തോളം ചികിൽസയിൽ തുടർന്നു. എന്നാല്‍ ചാനലിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും സഹായം പോയിട്ട് എന്റെ അവസ്ഥ തിരക്കി ഒരു ഫോൺ കോൾ പോലും ഉണ്ടായില്ല. ഒരു പാട് വേദനിപ്പിച്ച ഒരു സംഭവം ആയിരുന്നു അത്. ” സിനി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു

shortlink

Post Your Comments


Back to top button