GeneralLatest NewsMollywood

തമ്പുരാന്‍ അല്ല എമ്പുരാന്‍; എന്താണ് എമ്പുരാന്‍ എന്ന വാക്കിന്‍റെ അര്‍ഥം

ദൈവത്തിന് വേണ്ടി കാര്യങ്ങള്‍ നടത്തുന്ന വ്യക്തിയെ ആണ് ഈ വാക്കിലൂടെ ഉദ്ദേശിക്കുന്നത്.

മലയാളത്തിലെ സൂപ്പര്‍ഹിറ്റ്‌ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടന്‍ മോഹന്‍ലാലിന്റെ വീട്ടില്‍ വച്ച് നടന്നു. എമ്പുരാന്‍ എന്നാണു ചിത്രത്തിനു പേര് നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച എമ്പുരാന്‍ എന്ന വാക്കാണ്‌. ഈ വാക്കിനെക്കുറിച്ച് സംവിധായകന്‍ പൃഥ്വിരാജ് പറയുന്നു.

കുറച്ചുമാത്രം ഉപയോഗിക്കുന്നതുകൊണ്ട് ആരും തിരിച്ചറിയാത്ത ഒരു വാക്കാണ് അത്. തമ്പുരാന്‍ അല്ല എമ്പുരാന്‍. അത് തമ്പുരാന്റെയും ദൈവത്തിന്റെയും ഇടയിലുള്ള ഒരു അസ്തിത്വമാണ് (entity). മോര്‍ ദാന്‍ എ കിംഗ്, ലെസ് ദാന്‍ എ ഗോഡ്. the overlord എന്നതാണ് അതിന്റെ ശരിയായ അര്‍ഥം. അതായത് ദൈവത്തിന് വേണ്ടി കാര്യങ്ങള്‍ നടത്തുന്ന വ്യക്തിയെ ആണ് ഈ വാക്കിലൂടെ ഉദ്ദേശിക്കുന്നത്.

‘ലൂസിഫര്‍ ആന്തം’ എന്ന പേരില്‍ നേരത്തെ പുറത്തിറങ്ങിയ ഗാനം തുടങ്ങുന്നത് ഈ എമ്പുരാന്‍ എന്ന വാക്കിലാണ്. മുരളി ഗോപി എഴുതി ദീപക് ദേവ് സംഗീതം നല്‍കി ഉഷ ഉതുപ്പ് ആലപിച്ച എമ്പുരാനെ എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button