വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് വിനയ് ഫോര്‍ട്ട്. താരങ്ങള്‍ക്കെല്ലാം അവരവരുടെതായ രാഷ്ട്രീയമുണ്ട്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ പി രാജീവിന് വേണ്ടി വോട്ടു പിടിച്ചതിനെ കുറിച്ചു വിനയ് ഫോര്‍ട്ട് ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നു.
”കോളജിൽ എസ്എഫ്ഐക്കാരൻ ആയിരുന്നു ഞാൻ. ഇലക്‌ഷന് നിൽക്കുകയും ജയിക്കുകയും ഒക്കെ ചെയ്തിട്ടുമുണ്ട്. പിന്നെ, മനസ്സിലായി അത് എനിക്ക് പറ്റിയ പരിപാടി അല്ലായെന്ന്. മാത്രമല്ല, ഒരു ആർട്ടിസ്റ്റ് ഒരിക്കലും പക്ഷം പിടിക്കരുത്. പാർട്ടി, മതം, ജാതി എന്നിങ്ങനെയുള്ള പരിഗണന പാടില്ല. സോഷ്യലിസം എന്ന ആശയത്തിലാണ് നിൽക്കേണ്ടത്. പാർട്ടി എന്നതിലുപരി പി.രാജീവെന്ന വ്യക്തിത്വത്തോടുള്ള ബഹുമാനത്തിന്റെ പുറത്താണ് വോട്ട് ചോദിച്ചതെന്ന്” വിനയ് കൂട്ടിച്ചേര്‍ത്തു. ” എം.പി ആയി വിശ്വസിച്ച് അയയ്ക്കാവുന്ന ആളാണ് അദ്ദേഹം. ജനങ്ങൾക്കു വേണ്ടി സംസാരിക്കും എന്നുറപ്പാണ്. പറഞ്ഞ വാക്കിന് വിലയുള്ള വ്യക്തിയാണ്. അങ്ങനെയുള്ളവർ വിജയിക്കണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്? ” വിനയ് പറഞ്ഞു.
Post Your Comments