
ബോളിവുഡിലെ സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ വൈറല്‍. അനുജൻ സൊഹൈൽ ഖാന്റെ മകന് സ്പെഷ്യൽ പിറന്നാൾ ആശംസ നൽകിയിരിക്കുകയാണ് സൽമാൻ ഖാൻ. സൊഹൈലിന്റെ മകൻ യൊഹാനുമൊത്തുള്ള വീഡിയോ ആണ് ഇൻസ്റ്റഗ്രാമിൽ തരംഗമായിരിക്കുന്നത്.
യൊഹാന്റെ എട്ടാം പിറന്നാളാഘോഷമാണ്. അച്ഛൻ സൊഹൈൽ ഖാന്‍ ചാടി ബീൻ ബാഗിന് മുകളിൽ വീഴുന്നു, ബാഗിൽ ഇരിക്കുകയായിരുന്ന യൊഹാന്‍ പറന്ന് വല്ല്യച്ഛന്റെ കൈകളിലേക്ക്. സ്നേഹവും വാത്സല്ല്യവും കരുതലും ചേർത്ത് പിടിച്ച് സൽമാൻ ‘അച്ഛന് നിന്റെ പുറകുവശവും എനിക്ക് നിന്റെ മുൻ വശവും കിട്ടി യൊഹാൻ, എങ്കിലും ഒരുപാട് ദൂരത്തിൽ പറക്കരുതെന്ന് ഉപദേശിച്ച് കൊണ്ടാണ് പിറന്നാളാശംസ നേരുന്ന വീഡിയോ ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു
Post Your Comments