CinemaGeneralMollywoodNEWS

ഒന്ന് മുതല്‍ പൂജ്യം വരെ സ്ത്രീപക്ഷ സിനിമയാണോ? എന്ന ചോദ്യത്തിന് രഘുനാഥ് പലേരിയുടെ സൂപ്പര്‍ മറുപടി!!

അന്നൊക്കെ ആരാണ് ഈ പക്ഷം ചിന്തിക്കുന്നത്

അടുത്തിടെയായി പല സിനിമകളിലും സ്ത്രീ പക്ഷം പരാമര്‍ശിക്കപ്പെടുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സ്ത്രീ പക്ഷ സിനിമളെക്കുറിച്ചും പ്രേക്ഷകര്‍ കാര്യമായ വിലയിരുത്തലുകള്‍ നടത്താറുണ്ട്‌,  അങ്ങനെയൊരു സ്ത്രീപക്ഷ സിനിമയെന്ന ലേബലാണ് ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിന് ഇന്നത്തെ തലമുറ ചാര്‍ത്തിനല്‍കുന്നത്

1986-ല്‍ പുറത്തിറങ്ങിയ ‘ഒന്ന് മുതല്‍ പൂജ്യം വരെ’ ഒരു സ്ത്രീപക്ഷ സിനിമയായിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ചിത്രത്തിന്റെ സംവിധായകനായ രഘുനാഥ് പലേരി

“ഒന്ന് മുതല്‍ പൂജ്യം വരെ എന്ന സിനിമ ചെയ്യുമ്പോള്‍ സ്ത്രീപക്ഷമെന്ന പുരുഷ പക്ഷമെന്നോ എന്നൊന്നും ഞാന്‍ ചിന്തിച്ചിട്ടു പോലുമില്ല,  അന്നൊക്കെ ആരാണ് ഈ പക്ഷം ചിന്തിക്കുന്നത്, അങ്ങനെയൊരു പക്ഷം പിടിച്ചു കൊണ്ടൊന്നും നമുക്ക് ഒന്നും എഴുതാന്‍ കഴിയില്ല, ഉണ്ടാകുന്ന സംഗതികളില്‍ അങ്ങനെ വരുന്നു എന്ന് മാത്രം, ഇതൊന്നും ഞാന്‍ ബോധപൂര്‍വ്വം ചെയ്യുന്നതല്ല”. ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു തന്‍റെ പഴയകാല ഹിറ്റ് ചിത്രം സ്ത്രീപക്ഷമാണോ എന്നുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയത്.

പ്രമുഖ തിരക്കഥാകൃത്തും ചെറുകഥാകൃത്തുമായ രഘുനാഥ് പലേരി സംവിധാനം ചെയ്ത ‘ഒന്ന് മുതല്‍ പൂജ്യം വരെ’ മലയാള സിനിമ കണ്ട ഏറ്റവും മികച്ച ക്ലാസികുകളില്‍ ഒന്നായിരുന്നു,  നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം നടി ആശാ ജയറാമായിരുന്നു, ബാലതാരമായി ഗീതു മോഹന്‍ദാസും ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്തു. ടെലഫോണ്‍ അങ്കിള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ലാലിന്‍റെ സാന്നിധ്യവും ചിത്രത്തെ ശ്രദ്ധേയമാക്കി.

shortlink

Related Articles

Post Your Comments


Back to top button