
വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളത്തിന്റെ പ്രിയ നടിയായി മാറിയ പാർവ്വതി തിരുവോത്ത് സംവിധായകയാകുന്നു. ഒരു സ്വകാര്യ എഫ് എം ചാനലിന് നൽകിയ അഭിമുഖത്തിലാണ് താൻ സംവിധായകയാകാൻ പോകുകയാണെന്ന വിവരം പാർവ്വതി വെളിപ്പെടുത്തിയത്.
താനും നടി റിമാ കല്ലിങ്കലും ഒരു ചിത്രം ഒരുക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ പാര്‍വതി തന്റെ ചിത്രത്തിലെ നായകനെ അവതരിപ്പിക്കുന്നത് ആസിഫ് അലിയാകുന്നതാണ് ഇഷ്ടമെന്നും വ്യക്തമാക്കി. നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നവരുടെ പട്ടികയിൽ ഒരുപാട് നടിമാരുണ്ട്. എന്നാൽ ദർശന രാജേന്ദ്രനും നിമിഷയുമായിരിക്കും തന്റെ ചിത്രത്തിലെ നായിക വേഷത്തിൽ എത്തുകയെന്നും പാർവ്വതി കൂട്ടിച്ചേർത്തു. താൻ സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ പ്രതീക്ഷിക്കാമെന്നും പാർവ്വതി പറഞ്ഞു
Post Your Comments