ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് പ്രശസ്ത സംവിധായകൻ മണിരത്നത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന് വാര്‍ത്ത. സമൂഹമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതോടെ ആരാധകര്‍ക്കിടയില്‍ ആശങ്ക പരത്തിയിരുന്നു.
ഹൃദ്‌രോഗ സംബന്ധമായ അസ്വസ്ഥതയെത്തുടർന്ന് അദ്ദേഹത്തെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു വാർത്ത. എന്നാൽ മണിരത്നം ആശുപത്രിയിലല്ലെന്നും പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ചില ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഹോസ്പിറ്റലിൽ പോയിരുന്നുവെന്നും എന്നാൽ പരിശോധനകൾക്കു ശേഷം മടങ്ങിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു
Post Your Comments