GeneralLatest NewsMollywood

വ്യാജ തെളിവുണ്ടാക്കി അപകീര്‍ത്തിപ്പെടുത്തല്‍; ഒടിയന്റെ സംവിധായകനെതിരെ കേസ്

വ്യാജ തെളിവുണ്ടാക്കി സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനെതിരെ കല്യാണ്‍ ജ്വല്ലേഴ്സ് നല്‍കിയ പരാതിയില്‍

മോഹന്‍ലാല്‍ നായകനായ ഒടിയന്‍ ഒരുക്കിയ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ പേരില്‍ കേസ്. വ്യാജ തെളിവുണ്ടാക്കി സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനെതിരെ കല്യാണ്‍ ജ്വല്ലേഴ്സ് നല്‍കിയ പരാതിയില്‍, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അടക്കം മൂന്നു പേരുടെ പേരില്‍ പോലീസ് കേസെടുത്തു. വ്യാജരേഖ ചമയ്ക്കല്‍, സാമൂഹിക മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

തെഹല്‍ക്ക മുന്‍ മാനേജിങ് എഡിറ്റര്‍ എറണാകുളം പൊന്നുരുന്നി സ്വദേശി മാത്യു സാമുവേല്‍, റെഡ് പിക്സ് 24 X 7 എന്ന യൂട്യൂബ് ചാനല്‍ എന്നിവര്‍ക്കെതിരെയും കേസുണ്ട്.

സ്ഥാപനത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കാന്‍ മനപൂര്‍വം വീഡിയോ ഉണ്ടാക്കി പോസ്റ്റ്‌ ചെയ്തുവെന്ന് ആരോപിച്ച് കേസ് നല്‍കിയത് കല്യാണ്‍ ജ്വല്ലേഴ്സിന്റെ തൃശ്ശൂര്‍ പൂങ്കുന്നം ഓഫീസിലെ ചീഫ് ജനറല്‍ മാനേജര്‍ കെ.ടി. ഷൈജുവാണ്. കല്യാണിലെ പരസ്യങ്ങള്‍ മുമ്പ് കരാര്‍ വ്യവസ്ഥയില്‍ ചെയ്തിരുന്ന ശ്രീകുമാര്‍ മേനോന് പിന്നീട് പരസ്യക്കരാര്‍ നല്‍കാത്തതിനെ തുടര്‍ന്നുള്ള വിരോധത്താല്‍ മാത്യുവുമായി ചേര്‍ന്നു വീഡിയോ നിര്‍മ്മിച്ച്‌ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ സംശയം ഉന്നയിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button