GeneralLatest NewsTV Shows

ആ സംഭവം പാറു കുട്ടിയുടെ മാതാപിതാക്കൾക്ക് സങ്കടമുണ്ടാക്കി; ബിജു സോപാനം

പാറുക്കുട്ടി ആദ്യമായി അച്ഛാ എന്നു വിളിക്കുന്നത് എന്നെയാണ്

മലയാള ടെലിവിഷന്‍ പരമ്പരകളില്‍ ജനപ്രീതി നേടി മുന്നേറുന്ന ഷോയാണ് ഉപ്പും മുളകും. ബാലുവും നീലുവും അഞ്ചു മക്കളും അടങ്ങുന്ന കുടുംബത്തിലെ ഇണക്കങ്ങളും പിണക്കങ്ങളുമാണ് ഈ ഷോയുടെ പ്രത്യേകത. നാല് വര്‍ഷത്തോളമായി മുന്നേറുന്ന ഉപ്പും മുളകിലും ഇപ്പോള്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടം പാറുക്കുട്ടിയാണ്. നൂറ്റമ്പതോളം കുട്ടികള്‍ വന്നതില്‍ ബാലുവായി വേഷമിടുന്ന ബിജു സോപാനത്തിന്റെയും നീലുവായെത്തുന്ന നിഷയുടെയും രൂപ സാദൃശ്യം കണക്കിലെടുത്താണ് പാറുക്കുട്ടിയെ സെലക്‌ട് ചെയ്തത്. നാല് മാസമുള്ളപ്പോള്‍ മുതല്‍ ഈ ഷോയുടെ ഭാഗമായി മാറിയ പാറുക്കുട്ടിയുമായുള്ള വിശേഷങ്ങള്‍ പങ്കുവച്ചു നടന്‍ ബിജു സോപാനം.

”പാറുക്കുട്ടി ആദ്യമായി അച്ഛാ എന്നു വിളിക്കുന്നത് എന്നെയാണ്. ടേക്ക് സമയത്താണ് ആദ്യമായി വിളിക്കുന്നത്. സീരിയലില്‍ എന്റെ അമ്മയായി അഭിനയിക്കുന്ന ചേച്ചിയുടെ മടിയില്‍ തല വെച്ചു കിടക്കുകയാണ് ഞാന്‍, അവരെന്റെ മുടിയില്‍ തലോടുന്നു. പെട്ടെന്ന് ‘അച്ഛാ’ എന്നൊരു വിളി കേട്ടു. ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഒന്നൂടെ വിളിച്ചു. അവരുടെ പാരന്റ്‌സിന് ആദ്യം സങ്കടമായിരുന്നു. എനിക്കാണ് ആ ‘അച്ഛാ’ വിളി ആദ്യം കിട്ടിയത് എന്നതു കൊണ്ട്.” ബിജു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button