വിധിയിൽ ഒക്കെ വിശ്വാസം കൂട്ടിയ സംഭവമായിരുന്നു പതിനെട്ടാംപടി; നടി അഹാന

മമ്മൂട്ടി സാർ ഇതിൽ അഭിനയിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ല

യുവതാരങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട അഹാന കൃഷ്ണകുമാറിന്റെ പുതിയ ചിത്രം ടോവിനോ നായകനായ ലൂക്കയാണ്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. തന്റെ പുതിയ ചിത്രങ്ങളെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അഹാന പറയുന്നു.

ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കിയ പതിനെട്ടാം പടി എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ അഹാന എത്തുന്നുണ്ട്. അതിനെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ .. ”സിനിമ ഒകെ പറയുന്ന സമയത്ത് മമ്മൂട്ടി സാർ ഇതിൽ അഭിനയിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ല. ഷൂട്ടിങ്ങ് തുടങ്ങിയ ശേഷമാണ് അതിഥിവേഷത്തിൽ അദ്ദേഹവുമുണ്ട് എന്ന കാര്യം അറിയുന്നത്. ഞങ്ങൾ തമ്മില്‍ കോംപിനേഷൻ സീനുകള്‍ ഒന്നുമില്ല. പക്ഷേ, ലൊക്കേഷനിൽ വെച്ച് ആ അടിപൊളി ഗെറ്റപ്പിൽ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. വിധിയിൽ ഒക്കെ വിശ്വാസം കൂട്ടിയ സംഭവമായിരുന്നു പതിനെട്ടാംപടി. ഞാൻ ചെയ്തതിൽ വെച്ച് എനിക്ക് ഏറ്റവും സ്പെഷ്യൽ ആണ് ആനി” .

Share
Leave a Comment