GeneralLatest NewsWorld Cinemas

ബിക്കിനി ചിത്രം; മോഡലായ ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി !!

മോഡൺ വസ്ത്രങ്ങളണിഞ്ഞുകൊണ്ടുള്ള ഫോട്ടോഷൂട്ടുകൾ താരം പങ്കുവച്ചിരുന്നു.

ബിക്കിനി ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് ഡോക്ടർക്ക് സസ്പെൻഷൻ. മ്യാന്മാറില്‍ ആണ് സംഭവം. നങ് മ്യൂ സാൻ എന്ന ഡോക്ടറുടെ ലൈസൻസാണ് മരവിപ്പിച്ചത്.

ജനറൽ ഫിസിഷ്യനാണ് നങ് മ്യൂ സാൻ. രണ്ട് വർഷം മുന്‍പ് മോഡലിങ് രംഗത്തേക്ക് ഡോക്ടര്‍ എത്തുന്നത്. മോഡൺ വസ്ത്രങ്ങളണിഞ്ഞുകൊണ്ടുള്ള ഫോട്ടോഷൂട്ടുകൾ താരം പങ്കുവച്ചിരുന്നു. എന്നാല്‍ മ്യാൻമറിന്റെ സംസ്കാരമല്ല ഇതെന്നാണ് മെഡിക്കൽ കൗൺസിൽ പറയുന്നത്.

നങ് മ്യൂ സൻ നിരന്തരം അശ്ലീലമായ ഫോട്ടോ ഫെയ്സ്ബുക്കിൽ ഇട്ടുകൊണ്ടിരിക്കുകയാണെന്നും അത് സംസ്കാരത്തിന് ചേരുന്നതല്ല എന്ന് മുന്നറിയിപ്പ് നൽകിയിട്ടും അത് അവഗണിച്ചു. ഇതാണ് ലൈസൻസ് റദ്ദാക്കാൻ കാരണമെന്നാണ് മെഡിക്കല്‍കൗൺസിൽ അഭിപ്രായപ്പെടുന്നത്. എന്നാല്‍ കൗൺസിൽ തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്ന് നങ് മ്യൂ സാന്‍ അറിയിച്ചു.

ജോലി സമയത്തല്ല താന്‍ അത്തരം വസ്ത്രങ്ങൾ ധരിക്കുന്നതെന്നും വ്യക്തി സ്വാതന്ത്ര്യത്തില്‍ കൌൺസിൽ ഇടപെടരുതെന്നും നങ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button