മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രമാണ് ഫ്രണ്ട്സ്. ജയറാം, മുകേഷ്, ശ്രീനിവാസന് കൂട്ടുകെട്ടില്‍ ഇറങ്ങിയ ഈ ചിരി ചിത്രത്തില്‍ പ്രേക്ഷകമനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത് ജഗതിയുടെ ലാസര്‍ എളേപ്പന് ആയിരിക്കും. ഈ ചിത്രത്തിലെ ഓരോ നര്‍മ്മ നിമിഷങ്ങളും ഇന്നും പ്രേക്ഷകരും ആസ്വദിക്കുന്നുണ്ട്.
ഫ്രണ്ട്സ് എന്ന ചിത്രത്തില്‍ ലാസർ എളേപ്പന്റെ തലയില്‍ ചുറ്റിക വീഴുന്ന സീന്‍ ഓര്‍മ്മയില്ലേ. എന്നാൽ ഈ സീന്‍ മലയാള ഫ്രണ്ട്സിൽ വേണ്ടന്നു വച്ചതാണ്. അതിന്റെ കാരണം സിനിമയുടെ ദൈര്‍ഘ്യം കൂടുമെന്നതും. ആ സംഭവം ഇങ്ങനെ .. ‘‘ഇപ്പോൾ തന്നെ സിനിമയിൽ തമാശ ഏറെയുണ്ട്. ഇതു കൂടി വന്നാൽ ദൈർഘ്യം കൂടും’ എന്ന് നിർമാതാവിന് അഭിപ്രായമുണ്ടെന്ന് പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് വൈക്കം സംവിധായകൻ സിദ്ദീഖിനെ അറിയിക്കുന്നു. തുടർന്ന് സിദ്ദീഖ് ആ സീൻ വെട്ടി നീക്കി. എന്നാല്‍ തലയിൽ വീഴാനുള്ള ചുറ്റിക വരെ ഒരുക്കിയ കലാസംവിധായകൻ മണി സുചിത്ര നും ചുറ്റിക സീൻ വെട്ടിപ്പോയി എന്നറിഞ്ഞതോടെ സഹസംവിധായകർക്കും വിഷമമായി. അവർ നായകനായ ജയറാമിനോട് സങ്കടം പറഞ്ഞു. ഇത്രയും കോമഡിയുള്ള സീൻ എന്തായാലും എടുക്കണമെന്നായി ജയറാം. അങ്ങനെ വെട്ടിയ ആ സീൻ എടുക്കാന്‍ തീരുമാനമായി.
ഷൂട്ടിങ് കഴിഞ്ഞ് പായ്ക്കപ്പിന്റെ സമയമായിരുന്നു അത്. ചുറ്റിക സീനെടുക്കാൻ അര ദിവസം മതി. പിറ്റേന്ന് രാവിലെ എഴുമണിക്ക് ഷൂട്ടിങ് തുടങ്ങാമെന്ന് ധാരണയായി. അപ്പോഴാണ് വിന്ധ്യന്റെ സഹോദരൻ ദിനൻ എത്തുന്നത്. അവരുടെ സിനിമയിൽ ജയറാമിന്റെ ഡബ്ബിങ് ബാക്കിയുണ്ട്. ജയറാമിനെ ഉടൻ കിട്ടിയേ തീരൂ–ഒഴിയാനാകില്ല. പിറ്റേന്ന് ജയറാം ആ പടത്തിന്റെ ഡബ്ബിങ്ങിന് പോയി. സീനിനു വേണ്ടി വാദിച്ച ജയറാമില്ലാതെ പിറ്റേന്ന് ലാസർ എളേപ്പന്റെ തലയിൽ ചുറ്റിക വീഴുന്ന സീൻ എടുത്തു, ” ഈ സീന്‍ വടിവേലു തമിഴ് പതിപ്പില്‍ കൂടുതല്‍ ചിരിയോടെ പൂര്‍ത്തിയാക്കി.
ചിത്രത്തില്‍ ലാസര്‍ എളേപ്പന് ആകാന്‍ ആദ്യം തീരുമാനിച്ചിരുന്നത് ഇന്നസന്റിനെയായിരുന്നു. പക്ഷേ, സിനിമയില്‍ എത്തിയത് ജഗതി. അതിനു പിന്നിലും ഒരു സംഭവമുണ്ട്. ഈ ചിത്രത്തിന്റെ അതെ സമയത്ത് തന്നെ സത്യൻ അന്തിക്കാടും പ്രിയദർശനും ഇന്നസൻറിന്റെ ഡേറ്റ് ചോദിച്ചു. എന്തു ചെയ്യണമെന്ന് ഇന്നസൻറ് സിദ്ദീഖിനോടും ചോദിച്ചു. മൂന്നു പേരും വേണ്ടപ്പെട്ടവർ. അതുകൊണ്ട് ആരുടെയും പടത്തിൽ അഭിനയിക്കുന്നില്ല എന്ന തീരുമാനമാണ് ഇന്നസെന്റ് എടുത്തത്. അങ്ങനെ ജഗതി ശ്രീകുമാർ ലാസർ എളേപ്പനായി.
Post Your Comments