![](/movie/wp-content/uploads/2019/06/DILEEP-vinayan.jpg)
മലയാളത്തിന്റെ പ്രിയ സംവിധായകന്‍ വിനയന്‍ ആകാശ ഗംഗ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗവുമായി എത്തുകയാണ്. ഇരുപത് വര്‍ഷത്തിനു ശേഷം ഒരുക്കുന്ന രണ്ടാം ഭാഗത്തില്‍ പ്രധാന വേഷത്തില്‍ വിനയന്റെ മകന്‍ വിഷ്ണുവും അഭിനയിക്കുന്നുണ്ട്. തന്റെ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍മാരെക്കുറിച്ചും അവരുടെ അഭിനയ രീതിയെക്കുറിച്ചും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വിനയന്‍ പറയുന്നു.
ജയസൂര്യയുടെ മാറ്റം വളരെ അത്ഭുതപ്പെടുത്തുന്നതാണെന്നു വിനയന്‍ പറയുന്നു. ഇന്ന് എന്തുവേഷവും കൈകാര്യം ചെയ്യാൻ പ്രാപ്തനനാണ് ജയസൂര്യ. ”പൃഥ്വിരാജിനെ സിനിമയിൽ അവതരിപ്പിച്ചത് രഞ്ജിത്താണെങ്കിലും അദ്ദേഹത്തിന്റെ കരിയറിലെ തുടക്ക ചിത്രങ്ങളെല്ലാം സത്യം, വെള്ളിനക്ഷത്രം എന്നിവയെല്ലാം തന്റേതായിരുന്നു. സല്ലാപത്തിനു ശേഷം ദിലീപ് നായകനാകുന്നത് എന്റെ ‘കല്ല്യാണസൗഗന്ധികം’ എന്ന ചിത്രത്തിലാണ്. അന്ന് ഞാൻ അയാളോട് പറഞ്ഞിരുന്നു. നല്ല ഫ്ലെക്സ്ബിലിറ്റി ഉണ്ട്, ഹ്യൂമറുണ്ട്, നല്ല അഭിനേതാവാണെന്ന്. കരിയറിൽ നല്ല വിജയം ഉണ്ടാവുമെന്ന്. അന്ന് ദിലീപ് പോലും കരുതിയില്ല, ഇത്ര വലിയ നടനാകുമെന്ന്. അതിനു ശേഷം ഉല്ലാസപ്പൂങ്കാറ്റ്, അനുരാഗക്കൊട്ടാരം തുടങ്ങി എട്ടോളം പടങ്ങൾ ചെയ്തു. ” വിനയന്‍ പങ്കുവച്ചു
Post Your Comments