വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണത്തില്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് ബാലുവിന്റെ സുഹൃത്തുക്കളുടെ സ്വര്‍ണക്കടത്തിലെ പങ്കിനേക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ തീരുമാനം. പ്രകാശന്‍ തമ്പിയുടെ ബന്ധുവും സ്വര്‍ണക്കടത്തിലെ പ്രതിയുമായ സുനില്‍കുമാറിനെ നാളെ ജയിലിലെത്തി ചോദ്യം ചെയ്യും.
ബാലഭാസ്കറിന്റേത് ആസൂത്രിത അപകടമെന്ന സംശയത്തിന് മുഖ്യകാരണമായി ബന്ധുക്കള്‍ ഉയര്‍ത്തുന്നത് സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടാണ്. അതിനു കാരണം ബാലഭാസ്കറിന്റെ സുഹൃത്തുക്കളായ പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായതാണ് ഈ ദുരൂഹതയ്ക്ക് ആക്കം കൂട്ടുന്നത്. കെ.എസ്.ആര്‍.ടി.സി കണ്ടക്ടറും മണ്ണന്തല സ്വദേശിയുമായ സുനില്‍കുമാര്‍ 25 കിലോ സ്വര്‍ണവുമായി വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പ്രകാശന്‍ തമ്പിയുടെ ബന്ധുവാണ് സുനില്‍. തമ്പിയാണ് തന്നെ സ്വര്‍ണക്കടത്ത് റാക്കറ്റിന് പരിചയപ്പെടുത്തിയതെന്ന് സുനില്‍ ഡി.ആര്‍.ഐയ്ക്ക് മൊഴിയും നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുനിലിന്റെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് സംഘം ഒരുങ്ങുന്നത്.
നാളെ രാവിലെ 10ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ. ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ കാക്കനാട് ജയിലിലെത്തി ചോദ്യം ചെയ്യും. സ്വര്‍ണക്കടത്തിന് ആവശ്യമായ പണം ഇവര്‍ക്ക് എവിെട നിന്ന് ലഭിച്ചൂവെന്നതാണ് പ്രധാന ചോദ്യം. ബാലഭാസ്കറിന്റെ സമ്പത്ത് ഇതിനായി തട്ടിയെടുത്തിട്ടുണ്ടോയെന്നും അന്വേഷിക്കും.
Post Your Comments