താരങ്ങളുടെ വിവാഹവും വിവാഹ മോചനവും പലപ്പോഴും വാര്‍ത്തകള്‍ ആകാറുണ്ട്. നീണ്ട ദാമ്പത്യം പോലും വേര്‍പിരിയുന്ന വാര്‍ത്തകള്‍ ഞെട്ടലോടെയാണ് ആരാധകര്‍ കേള്‍ക്കുന്നത്. എന്നാല്‍ തന്റെ പതിനൊന്നു വര്‍ഷത്തെ വിവാഹ ബന്ധത്തെക്കുറിച്ച് പറയുകയാണ് നടി കനിഹ.
മോഡലിങ്ങിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നു വന്ന താരമാണ് കനിഹ. കുടുംബ ജീവിതവും കരിയറും ഒരുപോലെ കൊണ്ട് പോവുന്ന നടി പതിനൊന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുന്നതിനെ കുറിച്ചാണ് നടി പറഞ്ഞിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച ഭര്‍ത്താവും ഒരുമിച്ചുള്ള ചിത്രം ആരാധകര്‍ ഏറ്റെടുത്തു.
മുന്‍ നടന്‍ ജയ് ശ്രീ ചന്ദ്രശേഖറിന്റെ സഹോദരനായ ശ്യാം രാധാ കൃഷ്ണനാണ് കനിഹയുടെ ഭര്‍ത്താവ്. 2008 ജൂണ്‍ പതിനഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി പ്രവര്‍ത്തിക്കുകയാണ് രാധകൃഷ്ണന്‍. ഇരുവര്‍ക്കും സായി റിഷി എന്നൊരു മകനുമുണ്ട്. 2010 ലായിരുന്നു മകന്‍ ജനിച്ചത്.
വിവാഹം കഴിഞ്ഞിട്ട് പതിനൊന്ന് വര്‍ഷമായെന്ന് സമൂഹമാധ്യമത്തില്‍ താരം കുറിക്കുന്നു. മൂല്യമുള്ളതും തമാശ നിറഞ്ഞതും കുസൃതിയൊക്കെ നിറഞ്ഞ ജീവിതമാണ് തങ്ങളുടേത്. ഇനിയും വര്‍ഷങ്ങളോളം ഇങ്ങനെ ജീവിക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നതായും നടി പറയുന്നു. എന്നാല്‍ കനിഹയുടെ വിവാഹം കഴിഞ്ഞിട്ട് പതിനൊന്ന് വര്‍ഷമായി എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് ആരാധകരുടെ കമന്റ്.
Post Your Comments